'ജയിലറില്‍ മമ്മൂക്ക വില്ലനായിരുന്നെങ്കില്‍ ഡബിൾ ഇംമ്പാക്ട് കിട്ടിയേനെ, എങ്കില്‍ 500 കോടി'; ഒമർ ലുലു

Published : Aug 10, 2023, 04:33 PM ISTUpdated : Aug 10, 2023, 04:39 PM IST
'ജയിലറില്‍ മമ്മൂക്ക വില്ലനായിരുന്നെങ്കില്‍ ഡബിൾ ഇംമ്പാക്ട് കിട്ടിയേനെ, എങ്കില്‍ 500 കോടി'; ഒമർ ലുലു

Synopsis

വിനായകൻ കിട്ടിയ വേഷം നല്ലവണ്ണം ചെയ്തുവെന്നും ഒമര്‍ ലുലു. 

സിനിമാ ലോകത്ത് 'ജയിലർ' ആണ് സംസാര വിഷയം. രജനികാന്തിനെ നായകനാക്കി നെസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം ഭാഷാഭേദമെന്യെ ഓരോ പ്രേക്ഷകനും ഏറ്റെടുത്തിരിക്കുകയാണ്. മോഹൻലാൽ, രജനികാന്ത്, ശിവരാജ് കുമാർ ഉൾപ്പടെയുള്ളവരുടെ പ്രകടനങ്ങൾക്ക് അഭിനന്ദന പ്രവാഹം ആണ്. ജയിലറിൽ ആദ്യം വില്ലൻ കഥാപാത്രത്തിനായി നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്നുള്ള പ്രചരങ്ങൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ ഒമർ ലുലു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ആദ്യം പ്ലാൻ ചെയ്തത് പോലെ വിനായകന് പകരം മമ്മൂട്ടി വില്ലനായി വന്നിരുന്നുവെങ്കിൽ പടത്തിന് ഡബിൾ ഇംമ്പാക്ട് ഉണ്ടാകുമായിരുന്നു എന്നാണ് ഒമർ പറയുന്നത്. എങ്കിൽ മിനിമം ഒരു 500 കോടി എങ്കിലും ബോക്‌സ് ‌ഓഫീസ് കളക്ഷൻ നേടുമായിരുന്നു എന്നും ഒമർ പറയുന്നു. 

"ജയിലർ, നെൽസൺ എന്ന ഡയറക്‌ട്റുടെ ഗംഭീര തിരിച്ചുവരവ്. രജനി അണ്ണന്റെ സ്വാഗ് ഒന്നു പറയാനില്ല. പിന്നെ ലാലേട്ടൻ ശിവരാജ് കുമാർ ചുമ്മാ തീ. വിനായകൻ കിട്ടിയ വേഷം നല്ലവണ്ണം ചെയ്തുവെങ്കിലും,ആദ്യം പ്ളാൻ ചെയ്‌ത പോലെ വിനായകനു പകരം മമ്മുക്ക വില്ലനായി വന്നിരുന്നുവെങ്കിൽ പടത്തിന് ഒരു ഡബിൾ ഇംമ്പാക്ക്റ്റ് കിട്ടിയേനെ അങ്ങനെയാണെങ്കിൽ മിനിമം ഒരു 500 കോടി എങ്കിലും ബോക്‌സ് ‌ഓഫീസ് കളക്ഷൻ വന്നേനെ. Pakka Entertaintment", എന്നാണ് ഒമർ ലുലു കുറിച്ചത്. 

ലാലേട്ടൻ കേറി കൊളുത്തി മക്കളേ..; 'ജയിലറി'ൽ മോഹൻലാലിന് ​ഗംഭീര വരവേൽപ്പ്, ട്വിറ്ററിൽ ട്രെന്റിം​ഗ്

ജയിലറിന്‍റെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു ചിത്രത്തില്‍ വില്ലനാകാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്ന് പ്രചരണം നടന്നത്. ആദ്യം വലിയൊരു സ്റ്റാറിനെയാണ് വില്ലനായി തീരുമാനിച്ചിരുന്നത്. എന്നാൽ ഫൈറ്റ് സീനൊക്കെ ഉണ്ട്. അദ്ദേഹത്തെ അടിക്കാൻ തനിക്ക് സാധിക്കില്ല എന്ന ചിന്തയിൽ ആ തീരുമാനം മാറ്റിയെന്ന് രജനികാന്ത് പറഞ്ഞിരുന്നു. രജനികാന്ത് സംസാരിക്കുമ്പോള്‍, നെൽസൺ അടുത്തിരുന്ന ആളോട് മമ്മൂട്ടി എന്ന് പറയുന്ന വീഡിയോയും വൈറല്‍ ആയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

സൂര്യ - ജിത്തു മാധവൻ ചിത്രം സൂര്യ 47 ആരംഭിച്ചു, നായികയായി നസ്രിയ
ജനപ്രിയ നായകന്റെ വൻ വീഴ്‍ച, കേസില്‍ കുരുങ്ങിയ ദിലീപിന്റെ സിനിമാ ജീവിതം