
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ രജനികാന്ത് ചിത്രം ജയിലർ റിലീസ് ചെയ്തിരിക്കുകയാണ്. അണ്ണാത്തെയ്ക്ക് ശേഷം, അതായത് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ രജനികാന്ത് ചിത്രം നിരാശപ്പെടുത്തിയില്ല എന്നത് നൂറ് ശതമാനം ഉറപ്പ് നൽകുകയാണ് പ്രതികരണങ്ങളിലൂടെ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്തിനൊപ്പം മലയാളത്തിന്റെ മോഹൻലാലും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ജയിലറിന് ഉണ്ട്. മോഹൻലാൽ ജയിലറിൽ ഉണ്ടെന്ന പ്രഖ്യാപനസമയം മുതൽ ആ കോംമ്പോയ്ക്കായി കാത്തിരിക്കുക ആയിരുന്നു മലയാളികളും. ഒടുവിൽ ഇന്ന് ചിത്രത്തിൽ മോഹൻലാലിനെ കണ്ടപ്പോൾ, പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു 'ഇതാണ് ഞങ്ങളുടെ ലാലേട്ടൻ'.
അതിഥി വേഷത്തിൽ ആണ് മോഹൻലാൽ ജയിലറിൽ എത്തിയിരിക്കുന്നത്. എന്നാൽ തന്നെയും രജനികാന്തിനൊപ്പം ഉയർന്ന് നിൽക്കുന്ന തരത്തിലുള്ളതാണ് വേഷം. മാത്യു എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. നേരത്തെ ഈ പേരിനെ ചൊല്ലി ചെറിയ അസ്വാസരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. ഇവയെ കാറ്റിൽ പറത്തികൊണ്ടുള്ള പ്രകടനമായിരുന്നു മോഹൻലാലിന്റേത്. സമൂഹമാധ്യമങ്ങളിൽ എല്ലാം മോഹൻലാൽ എന്ന ഹാഷ്ടാഗ് തരംഗമായി കഴിഞ്ഞു.
"ജയിലെറിനു കിട്ടിയ സ്വീകാര്യത ഇതാണെങ്കിൽ വാലിബൻ എന്തായിരിക്കും, അനാവശ്യ ഡയോലോഗുകൾ ഒന്നും തന്നെ ഇല്ലാതെ കിടിലൻ attitude ലാലേട്ടൻ പൊളിച്ചു, രണ്ടര മണിക്കൂർ ഒന്നും വേണ്ടാ, വെറും 5 മിനിറ്റ് മതി അദ്ദേഹത്തെ വച്ചു theatre പൂരപ്പറമ്പാക്കാൻ, കുറച്ചു സമയം എങ്കിൽ കുറച്ചു സമയം.കണ്ടത് വിൻടേജ് സ്റ്റൈലിനെ വെല്ലുന്ന ഏട്ടനെ ആണ്, ലാലേട്ടന് മറ്റ് സംസ്ഥാനങ്ങളിൽ ഒരു മുഴുനീള സിനിമയേക്കാൾ കൂടുതൽ ആരാധകരെ സൃഷ്ടിച്ചേക്കാം, ഞങ്ങൾ ആഗ്രഹിച്ച രീതിയിൽ ലാലേട്ടനെ അവതരിപ്പിച്ചതിന് നെൽസൺ നന്ദി, വിക്രമിലൂടെ ലോകേഷ് റോളക്സിനെ നൽകി, ജയിലർ വഴി നെൽസൺ മാത്യുവിനെ നൽകി", എന്നിങ്ങനെ പോകുന്നു കമന്റുകൾ. പ്രതിനായകനായി എത്തിയ വിനായകനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അതേസമയം, ബീസ്റ്റിന്റെ പരാജത്തിന് ശേഷം താനൊരു മോശം സംവിധായകൻ ആണെന്ന് പറഞ്ഞവരെ കൊണ്ട് കയ്യടിപ്പിച്ചിരിക്കുകയാണ് നെൽസൺ. "Thank u Nelson Thank u so much വീണ്ടും തീയറ്ററുകൾ പൂര പറമ്പ് ആക്കിയതിന് കാരഘോഷങ്ങൾ കേൾക്കാതെ വ്ഷമിച്ച തീയറ്റർ ചുമരുകകൾക്ക് കാത് പൊട്ടുന്ന ആരവ പ്രകമ്പനം നൽകിയതിന്, തീയറ്ററുകൾക്ക് പുതു ജീവൻ നൽകിയതിന്", എന്നാണ് ചിലർ നെൽസണോട് പറയുന്നത്.
4 വർഷങ്ങൾക്ക് ശേഷം റഹ്മാൻ മലയാളത്തിൽ; 'സമാറ' എത്താൻ ഇനി 2 ദിവസം മാത്രം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ