സിനിമയില്‍ ഇന്നിംഗ്സ് തുടങ്ങി ധോണി; നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ആരംഭിച്ചു; പേര് ഇതാണ്.!

Published : Jan 28, 2023, 09:31 AM IST
സിനിമയില്‍ ഇന്നിംഗ്സ് തുടങ്ങി ധോണി; നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ആരംഭിച്ചു; പേര് ഇതാണ്.!

Synopsis

ചിത്രം സംവിധാനം ചെയ്യുന്നത് രമേഷ് തമിഴ്മണിയാണ്. ലെറ്റ്സ് ഗെറ്റ് മാരീയിഡ് (എല്‍ജിഎം) എന്നാണ് ചിത്രത്തിന്‍റെ പേര്. 

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണി നിര്‍മ്മിക്കുന്ന ആദ്യ ചലച്ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. തമിഴിലാണ് ധോണി ആദ്യത്തെ ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് കല്ല്യാണും, ഇവാനയും നായിക നായകന്മാരാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രമേഷ് തമിഴ്മണിയാണ്. ലെറ്റ്സ് ഗെറ്റ് മാരീയിഡ് (എല്‍ജിഎം) എന്നാണ് ചിത്രത്തിന്‍റെ പേര്. 

2018 ല്‍ ഇറങ്ങിയ പ്യാര്‍ പ്രേമ കാതല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് കല്ല്യാണ്‍. കഴിഞ്ഞ വര്‍ഷത്തെ തമിഴിലെ സെന്‍സെഷന്‍ ഹിറ്റായ ലൌ ടുഡേയിലെ നായികയാണ് ഇവാന. ലെറ്റ്സ് ഗെറ്റ് മാരീയിഡ് (എല്‍ജിഎം) ഒരു ഫാമിലി ലൌ സ്റ്റോറിയാണ് എന്നാണ് വിവരം. നാദിയ മൊയ്തു ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

ധോണി എന്‍റര്‍ടെയ്മെന്‍റിന്‍റെ ഓഫീഷ്യല്‍ പേജിലൂടെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. സംവിധായകൻ രമേഷ് തമിൾമണിയുടെ ആദ്യ ചിത്രമാണിത്. ജനുവരി 26 ന് ചിത്രത്തിന്റെ പ്രഖ്യാപനം സംബന്ധിച്ച് കോമൺ പോസ്റ്റർ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

2022 ഒക്ടോബറിലാണ് സിനിമ നിർമ്മാണത്തിലേക്ക് കടക്കുന്നതിനെക്കുറിച്ച് എംഎസ് ധോണി പ്രഖ്യാപനം നടത്തിയത്. ഈ പ്രഖ്യാപനത്തിന് മൂന്ന് മാസത്തിന് ശേഷമാണ് ആദ്യ സിനിമ ഇപ്പോൾ ആരംഭിക്കുന്നു. നേരത്തെ വിജയ് ചിത്രം ധോണി നിര്‍മ്മിക്കും എന്ന് അഭ്യൂഹം ഉണ്ടായിരുന്നു. 

പരിശീലനത്തിന് ഇറങ്ങി ഇന്ത്യന്‍ ടീം; സര്‍പ്രൈസ് സന്ദര്‍ശനവുമായി റാഞ്ചിയുടെ പുത്രന്‍- വീഡിയോ

'വാരിസു'മായി വിജയ് കുതിപ്പ് തുടരുന്നു, തിയറ്ററുകളില്‍ ദളപതി ആരവം അവസാനിക്കുന്നില്ല

PREV
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍