എഴ് വര്‍ഷമായി പ്രണയത്തിൽ, കാമുകന് തന്നെക്കാൾ 14വയസ് കൂടുതൽ; വിമർശകർക്ക് മറുപടിയുമായി നടി

Web Desk   | Asianet News
Published : Jan 24, 2021, 04:53 PM ISTUpdated : Jan 24, 2021, 05:04 PM IST
എഴ് വര്‍ഷമായി പ്രണയത്തിൽ, കാമുകന് തന്നെക്കാൾ 14വയസ് കൂടുതൽ; വിമർശകർക്ക് മറുപടിയുമായി നടി

Synopsis

പ്രണയത്തിലായിരിക്കുമ്പോള്‍ പ്രണയിക്കുക മാത്രമാണ് ചെയ്യുക. ആ സമയത്ത് പ്രായം ഒരു പ്രശ്നമേ ആകില്ലെന്ന് മുഗ്ധ പറയുന്നു.

ഴിഞ്ഞ ഏഴ് വർഷമായി ബോളിവുഡ് നടിയും മോഡലുമായ മു​ഗ്ധ ഗോഡ്‌സെയും നടന്‍ രാഹുല്‍ ദേവും പ്രണയത്തിലാണ്. ഇവരുടെ പ്രണയം പലപ്പോഴും വാർത്തകളിലും നിറയാറുണ്ട്, അതിന് പ്രധാന കാരണം ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ്. മു​ഗ്ധയേക്കാള്‍ 14 വയസ് കൂടുതലാണ് രാഹുലിന്. ഇപ്പോഴിതാ ആദ്യമായി തങ്ങളുടെ പ്രായ വ്യത്യാസത്തെ പറ്റി മനസ് തുറക്കുകയാണ് മു​ഗ്ധ. 

പ്രണയത്തിലായിരിക്കുമ്പോള്‍ പ്രണയിക്കുക മാത്രമാണ് ചെയ്യുക. ആ സമയത്ത് പ്രായം ഒരു പ്രശ്നമേ ആകില്ലെന്ന് മുഗ്ധ പറയുന്നു. രാഹുലിന് തന്നേക്കാള്‍ 14 വയസ് കൂടുതലുണ്ടാകാം പക്ഷെ പ്രായം വെറും അക്കം മാത്രമാണെന്നും മുഗ്ധ കൂട്ടച്ചേർത്തു. 

2013ൽ ഒരു വിവാഹ ചടങ്ങിൽ വച്ചാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. ഏറെ നാള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തായിരുന്നു. എന്നാൽ പിന്നീട് ഞങ്ങള്‍ പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞുവെന്നും താരം പറഞ്ഞു. എന്നെ സംബന്ധിച്ച് പ്രണയം എന്നു പറയുന്നത് ഷോപ്പിങ് അല്ല. മാര്‍ക്കറ്റില്‍ ചെന്ന് ഒരു ചുവന്ന ബാഗ് വേണമെന്ന് പറയുന്നതുപോലെ. പ്രണയം സംഭവിക്കുകയാണ്. ഒരാളോട് പ്രണയം തോന്നിയാല്‍ പിന്നെ മറ്റുകാര്യങ്ങളൊന്നും നമുക്ക് കാര്യമായിരിക്കില്ലെന്നും താരം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പ്രണത്തെക്കുറിച്ച് തുറന്നു പറയാറുണ്ട്. അടുത്തിടെയാണ് ഏഴാം വാര്‍ഷികം ഇവര്‍ ആഘോഷിച്ചത്. തെന്നിന്ത്യന്‍ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് രാഹുല്‍ ദേവ്. 

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും