
മലയാളത്തിലെ യുവ താരനിരയിൽ ശ്രദ്ധേയനാണ് നസ്‌ലെന്. വെള്ളിത്തിരയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായൊരു സ്ഥാനം നേടിയെടുത്ത തരത്തിന്റെ സ്വാഭാവിക അഭിനയമാണ് പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകം. ഇപ്പോഴിതാ പുതിയ ചിത്രത്തിൽ നായകനാകാൻ ഒരുങ്ങുകയാണ് നസ്‌ലെൻ. 'ഐ ആം കാതലൻ' എന്നാണ് ചിത്രത്തിന്റെ പേര്. ഇതിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്.
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഐ ആം കാതലൻ'. ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടിനു തോമസാണ് സഹ നിർമാതാവ്. മാർക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷൻ ഡ്രീം ബിഗ് ഫിലിംസ്.
ആ വേഷത്തിൽ മമ്മൂക്കയെ കണ്ടതും ഷോക്കായി, ഒരിക്കലും പ്രതീക്ഷിച്ചില്ല: 'ഭ്രമയുഗ'ത്തെ കുറിച്ച് അർജുൻ
അനിഷ്‌മയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്‌ക്രിപ്റ്റ് - സജിൻ ചെറുകയിൽ, ഛായാഗ്രഹണം - ശരൻ വേലായുധൻ, എഡിറ്റർ - ആകാശ് ജോസഫ് വർഗീസ്, മ്യുസിക്ക് - സിദ്ധാർത്ഥ പ്രദീപ്, ആർട്ട് - വിവേക് കളത്തിൽ, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് - സിനൂപ് രാജ്, ലിറിക്‌സ് - സുഹൈൽ കോയ, പ്രൊഡക്ഷൻ കൻട്രോളർ - മനോജ് പൂങ്കുന്നം, ഡിജിറ്റൽ ഒബ്സ്ക്യൂറ, പി ആർ ഒ - ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. നെയ്മര്‍ എന്ന ചിത്രമാണ് നസ്‌ലെന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ