നരപിടിച്ച താടിയും മുടിയുമായി ഡെവിളിഷ് ലുക്കിൽ ചിരിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടി.
ഒരു കഥാപാത്രത്തിനായി അഭിനേതാക്കൾ എടുക്കുന്ന ഡെഡിക്കേഷൻ വേറെ ലെവൽ ആണ്. ശരീരകമായും മാനസികമായും അവർ വൻ തയ്യാറെടുപ്പുകൾ ആണ് നടത്താറുള്ളത്. ഇതിന് നിരവധി ഉദാഹരങ്ങളും നമുക്ക് മുന്നിലുണ്ട്. സമീപകാലത്തും പുതുമയാർന്ന വേഷങ്ങളിലൂടെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടെ അത്തരമൊരു ലുക്ക് ആയിരുന്നു ഏതാനും നാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയ ഭരിച്ചത്. ഭ്രമയുഗം എന്ന ഹൊറർ മൂഡിലുള്ള ചിത്രത്തിലേതാണ് ആ ലുക്ക്.
നരപിടിച്ച താടിയും മുടിയുമായി ഡെവിളിഷ് ലുക്കിൽ ചിരിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയെ പോസ്റ്ററിൽ കാണാമായിരുന്നു. ഇപ്പോഴിതാ ഭ്രമയുഗത്തെ കുറിച്ചും ലൊക്കേഷനിലെ ചില അനുഭവവും പങ്കുവയ്ക്കുകയാണ് അർജുൻ അശോകൻ. മമ്മൂട്ടിയ്ക്ക് ഒപ്പം പ്രധാന വേഷത്തിൽ അർജുൻ ഭ്രമയുഗത്തിൽ എത്തുന്നുണ്ട്.
അർജുൻ അശോകന്റെ വാക്കുകൾ ഇങ്ങനെ
സത്യം പറഞ്ഞാൽ നായകൻ എന്ന് പറയുന്ന പരിപാടി ഇല്ല ഭ്രമുഗത്തിൽ. പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണ് ഉള്ളത്. മമ്മൂക്ക, ഞാൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ. നായകൻ വില്ലൻ പരിപാടി ആയിട്ടൊന്നും പറഞ്ഞിട്ടില്ല. മമ്മൂക്ക നെഗറ്റീവ് റോൾ എന്ന് ഓട്ടോമാറ്റിക് ആയി സോഷ്യൽ മീഡിയയിൽ വന്നതാണ്. ഭ്രമയുഗം: ഏജ് ഓഫ് മാഡ്നെസ്സ് എന്നാണല്ലോ പേര്. ചെറിയൊരു വില്ലനിസം ഉള്ള കഥാപാത്രം ആണ്.

ലൊക്കേഷൻ വൻ പൊളി ആയിരുന്നു. ഫസ്റ്റ് ലുക്കിനായി ആദ്യം വരച്ചത് വേറൊരു ടൈപ്പ് ആയിരുന്നു. ചർച്ചകളിലും പ്രീ പ്രൊഡക്ഷന് ഇടയിലും ആണ് പിന്നീടത് മാറിയത്. ഫസ്റ്റ് ഡേ പൂജ കഴിഞ്ഞ് ഷൂട്ടിന് ഇറങ്ങി. മമ്മൂക്ക ഈ വേഷത്തിൽ ഇറങ്ങിയപ്പോൾ തന്നെ എല്ലാവരും ഞെട്ടിപ്പോയി. ഒരാളും ഫോൺ സെറ്റിൽ എടുക്കരുത് എന്ന പരിപാടിയൊക്കെ ഉണ്ടായിരുന്നു. ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒളിച്ചും പാത്തും ഉപയോഗിക്കണം. മമ്മൂക്ക അഞ്ചരയ്ക്ക് പോകും. പിന്നെ എല്ലാവർക്കും ഫോണെടുത്ത് കുത്തിയിരിക്കാം. അതുവരെ ഒന്നുമില്ല. ഷോക്കിംഗ് ആയിരുന്നു മമ്മൂക്കയുടെ ലുക്ക് കാണാൻ. കാരണം മമ്മൂക്ക ആ ലുക്കിൽ വരുമെന്ന് പ്രതീക്ഷിച്ചില്ല. ഭ്രമയുഗത്തിൽ ഒരുഭാഗം ആകാൻ സാധിച്ചതിൽ വളരെയധികം സന്തോഷം.
അനീതിക്ക് മേൽ കൊടുംങ്കാറ്റാവാൻ 'ഗരുഡൻ'; തിയറ്ററിൽ കസറാൻ ഇനി സുരേഷ് ഗോപി, അപ്ഡേറ്റ്
