നസ്‍ലെന്റെയും മമിതയുടെയും പ്രേമലു ഇനി ഒടിടിയില്‍, എപ്പോള്‍, എവിടെ?

Published : Apr 01, 2024, 12:13 PM ISTUpdated : Apr 01, 2024, 01:50 PM IST
നസ്‍ലെന്റെയും മമിതയുടെയും പ്രേമലു ഇനി ഒടിടിയില്‍, എപ്പോള്‍, എവിടെ?

Synopsis

ഒടിടിയിലേക്ക് നസ്‍ലെന്റെ പ്രേമലു.

മലയാളത്തില്‍ നിന്നുള്ള ഒരു കുഞ്ഞ് ചിത്രമായിട്ടും പ്രേമലു വൻ വിജയമാണ് നേടിയത്. ആഗോളതലത്തില്‍ പ്രേമലുവിന് ആകെ 130 കോടിയില്‍ അധികം നേടാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റിലീസായിട്ട് രണ്ട് മാസമാകാൻ ഇനിയധികം ദിവസങ്ങളില്ലെങ്കിലും നിലവിലും പ്രേമലു മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്. അതിനിടെ നസ്‍ലെന്റെ പ്രേമലു വൈകാതെ ഒടിടിയില്‍ എത്തുന്നു എന്ന അപ്‍ഡേറ്റാണ് ചര്‍ച്ചയാകുന്നത്. 

ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാണ് പ്രേമലു ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. വിഷു റിലീസായിട്ടായിരിക്കും നസ്‍ലെന്റെ പ്രേമലു ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക എന്നാണ് മനസ്സിലാക്കാനാകുന്നത്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. നിറഞ്ഞ ചിരി സമ്മാനിച്ച ഒരു ചിത്രമായിട്ടാണ് പ്രേമലുവിനെ മിക്ക പ്രേക്ഷകരും വിലയിരുത്തുന്നത്.

പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ആഗോളതലത്തിലെ കളക്ഷനിലും പ്രതിഫലിച്ചത് എന്നു കരുതാം. നസ്‍ലെനും മമിതയും പ്രധാന കഥാപാത്രങ്ങളായ ചിത്രം രാജ്യത്തെ യുവ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചുവെന്നാണ് കളക്ഷനില്‍ നിന്ന്  മനസിലാകുന്നത്. കുടുംബപ്രേക്ഷകരും പ്രേമലു ഏറ്റെടുത്തതോടെ കളക്ഷനില്‍ ചിത്രം പ്രേക്ഷകരെ അമ്പരപ്പിച്ചു. ഹൈദരാബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള പ്രണയ കഥയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം എന്നതിനു പുറമേ രസകരമായ തമാശകള്‍ ഉണ്ട് എന്നതാണ് എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചത്.

നസ്‍ലെനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്‍തത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തില്‍ നസ്‍ലിനും മമിതയയ്‍ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അജ്‍മല്‍ സാബുവാണ്. വമ്പൻമാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ട ഒന്നാണ്.

Read More: ഞായറാഴ്‍ച പൃഥ്വിരാജിന്റെ ആടുജീവിതം നേടിയത്, കളക്ഷൻ കണക്കുകള്‍ കേട്ട് ഞെട്ടി മോളിവുഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്