'ഇതാണ് സൗന്ദര്യത്തിന്റെ രഹസ്യം', പുതിയ തുടക്കവുമായി നയൻതാര

Published : Sep 14, 2023, 05:30 PM ISTUpdated : Oct 01, 2023, 05:08 PM IST
'ഇതാണ് സൗന്ദര്യത്തിന്റെ രഹസ്യം', പുതിയ തുടക്കവുമായി നയൻതാര

Synopsis

ഇതാ സൗന്ദര്യത്തിന്റെ രഹസ്യവുമായെത്തുകയാണ് നയൻതാര.  

നയൻതാര തെന്നിന്ത്യൻ ലേഡി സൂപ്പര്‍ താരമാണ് എന്നതില്‍ ഇപ്പോള്‍ തര്‍ക്കമുണ്ടാകില്ല. ഹിന്ദിയില്‍ നായികയായി എത്തിയപ്പോഴും ആദ്യ സിനിമ വൻ ഹിറ്റാക്കാൻ നയൻതാരയ്‍ക്ക് കഴിഞ്ഞിരിക്കുന്നു. ജവാന്റെ വിജയത്തിളക്കത്തിലാണ് ഇപ്പോള്‍ നയൻതാര. ഒരു ബിസിനസ് സംരഭം തുടങ്ങുകയാണ് താരം ഇപ്പോള്‍.

നയൻതാര ലിപ് ബാം സംരഭമായ ദ ലിപ് ബാം കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ഡോ. രെണിത രാജനുമായി ചേര്‍ന്നായിരുന്നു താരത്തിന്റെ കമ്പനി. ഇപ്പോള്‍ 9സ്‍കിൻ എന്ന പേരിലും താരം ഒരു കമ്പനി സെപ്‍തംബര്‍ 29ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വയം സ്‍നേഹിക്കുകയെന്നതാണ് സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പറഞ്ഞാണ് നയൻതാര പുതിയ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

നയൻതാര നായികയായി ഇരൈവൻ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ജയം രവിയാണ് ഇരൈവനില്‍ നായകൻ. യുവൻ ശങ്കര്‍ രാജയാണ് സംഗീതം. യുവൻ ശങ്കര്‍ രാജയ്‍ക്ക് ഒപ്പം ചിത്രത്തിലെ ഒരു ഗാനം സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ആലപിച്ചത് പുറത്തുവിട്ടത് വൻ ഹിറ്റായി മാറിയിരുന്നു. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐ അഹമ്മദിന്റേതാണ് ഇരൈവന്റെ തിരക്കഥയും. ഹരി കെ വേദാന്ദാണ് നയൻതാര ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. പൊന്നിയിൻ സെല്‍വനായി പ്രേക്ഷപ്രീതി നേടിയ ശേഷം വൻ ഹിറ്റ് ലക്ഷ്യമിട്ടാണ് ജയം രവി ഇരൈവനുമായി എത്തുന്നത്.

സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രം നിര്‍മിക്കുന്നത്. ജയം രവിയും നയൻതാരയും ഒന്നിക്കുന്ന ചിത്രത്തില്‍  നരേൻ, ആശിഷ് വിദ്യാര്‍ഥി എന്നിവരും പ്രധാന വേഷത്തിലുണ്ടാകും. സൗണ്ട് സിങ്ക് ഡിസൈൻ സിങ്ക് സിനിമ ആണ്. പലതവണ മാറ്റിവച്ചെങ്കിലും നയൻതാരയുടെ ഇരൈവൻ സിനിമ സെപ്‍റ്റംബര്‍ 28ന് റിലീസാകുകയാണ്.

Read More: വൻ ഹിറ്റായ ഗദര്‍ 2 ഒടിടിയിലേക്ക്, ജവാന്റെ കുതിപ്പില്‍ പുതിയ തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍