ഇരട്ടവേഷത്തിൽ ഭയപ്പെടുത്താൻ നയൻതാര; ആകാംക്ഷ നിറച്ച് ഐറയുടെ ട്രെയിലർ

Published : Mar 20, 2019, 06:57 PM IST
ഇരട്ടവേഷത്തിൽ ഭയപ്പെടുത്താൻ നയൻതാര; ആകാംക്ഷ നിറച്ച് ഐറയുടെ ട്രെയിലർ

Synopsis

ഒരു മിനിട്ട് മുപ്പത്തിനാല് സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആരാധകരിൽ ആകാംഷ നിറയ്ക്കുന്നതാണ്. മായ, ഡോറ എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള നയൻതാരയുടെ പ്രേതകഥ സ്വീകരിക്കപ്പെടുമെന്നാണ് ട്രെയിലറിന് ലഭിക്കുന്ന കയ്യടി സൂചിപ്പിക്കുന്നത്

ചെന്നൈ: ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഐറ. നയൻതാര ഇരട്ടവേഷത്തിൽ എത്തുന്ന ചിത്രം വ്യത്യസ്തമായ പ്രേതകഥയാകും പറയുക. ഈ മാസം 28 ാം തിയതി തീയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ഒരു മിനിട്ട് മുപ്പത്തിനാല് സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആരാധകരിൽ ആകാംഷ നിറയ്ക്കുന്നതാണ്. മായ, ഡോറ എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള നയൻതാരയുടെ പ്രേതകഥ സ്വീകരിക്കപ്പെടുമെന്നാണ് ട്രെയിലറിന് ലഭിക്കുന്ന കയ്യടി സൂചിപ്പിക്കുന്നത്.

 

സർജുൻ കെ എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ എസ് സുന്ദരമൂർത്തി സംഗീതസംവിധാനം നിർവഹിക്കുന്നു. സുദർശൻ ശ്രീനീവാസൻ ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നു. ഭവാനി, യമുന എന്നീ കഥാപാത്രങ്ങളായി ആണ് നയൻതാര ചിത്രത്തിൽ അഭിനയിക്കുന്നത്. കലൈരശൻ മറ്റൊരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നീ നശിച്ച് പോകുമെടാ..ഗുണം പിടിക്കില്ല' എന്നിങ്ങനെ ശാപവാക്ക്, മമ്മൂട്ടി ആരാധകൻ അടിക്കാൻ വന്നു; അശ്വന്ത് കോക്ക്
നാലാമത് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പ്രഖ്യാപനം ഐഎഫ്എഫ്കെ വേദിയില്‍