Atlee-Shah Rukh Khan film : ഷാരൂഖ് ഖാന്റെ നായികയായി നയൻ‌താര; ആറ്റ്‌ലി ചിത്രം പുനരാരംഭിച്ചു

Published : Apr 09, 2022, 08:35 AM ISTUpdated : Apr 09, 2022, 08:39 AM IST
Atlee-Shah Rukh Khan film : ഷാരൂഖ് ഖാന്റെ നായികയായി നയൻ‌താര; ആറ്റ്‌ലി ചിത്രം പുനരാരംഭിച്ചു

Synopsis

ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ സിനിമയാണ് ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം(Atlee-Shah Rukh Khan film) ചെയ്യുന്ന ചിത്രം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ഷാരൂഖ് ഖാനും നയൻതാരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചിരുന്നു.സഇപ്പോഴിതാ ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാൻ നയൻതാര മുംബൈയില്‍ എത്തിയിരിക്കുകയാണ്. 

ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. കിംഗ് ഖാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഒരു 'റോ' (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനെയാണെന്നായിരുന്നു ആദ്യം പുറന്നുതന്ന റിപ്പോര്‍ട്ടുകള്‍. കഥാപാത്രത്തിന് ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുകയെന്നാണ് പുതിയ വിവരം. സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവര്‍ക്കൊപ്പം പ്രിയാമണിയും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് വിവരം.

2018 ക്രിസ്‍മസിന് പ്രദര്‍ശനത്തിനെത്തിയ 'സീറോ'യ്ക്കു ശേഷം സിനിമയില്‍ നിന്ന് അവധിയെടുത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാന്‍. സിദ്ധാര്‍ഥ് ആനന്ദിന്‍റെ 'പത്താന്‍' ആണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുള്ള മറ്റൊരു ചിത്രം. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അതേസമയം തമിഴ് ക്രൈം ത്രില്ലര്‍ ചിത്രം 'നെട്രിക്കണ്‍' ആണ് നയന്‍താരയുടേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു ചിത്രം. 

ഓസ്‌കാർ വേദിയിലെ തല്ല്; വിൽ സ്മിത്തിന് 10 വർഷത്തെ വിലക്ക്

ലോസ് ഏഞ്ചൽസ്: ഓസ്‌കാറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിൽ സ്മിത്തിന് (Will Smith) 10 വർഷത്തെ വിലക്ക്. 2022 ഏപ്രിൽ എട്ട് മുതൽ 10 വർഷത്തേക്കാണ് വിലക്ക്. ഓസ്കാർ (Oscar 2022) വേദിയിൽ അവതാരകനെ തല്ലിയ സംഭവത്തിന് പിന്നാലെയാണ് വലിയ നടപടിയുമായി അക്കാദമി രംഗത്തെത്തിയിരിക്കുന്നത്.

അക്കാദമി അവാർഡുകൾ ഉൾപ്പെടെ, നേരിട്ടോ ഫലത്തിലോ അക്കാദമി പരിപാടികളിലും പങ്കെടുക്കാൻ സ്മിത്തിനെ അനുവദിക്കില്ലെന്ന് ബോർഡ് തീരുമാനിച്ചു. അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിനും സിഇഒ ഡോൺ ഹഡ്‌സണും വെള്ളിയാഴ്ച പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം. ലോസ് ഏഞ്ചൽസിൽ ഇന്ന് ചേർന്ന അക്കാദമിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിലാണ് തീരുമാനം.

ഇത്തവണത്തെ ഓസ്‍കര്‍  അവാര്‍ഡ്‍ ദാന ചടങ്ങിനെ നാടകീയമാക്കിയ സംഭവമായിരുന്നു മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വില്‍ സ്‍മിത്തിന്‍റെ  വേദിയിലെ അപ്രതീക്ഷിത പെരുമാറ്റം. ഭാര്യ ജെയ്‍ഡ പിന്‍കറ്റിന്‍റെ രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയില്‍ നിയന്ത്രണം നഷ്‍ടപ്പെട്ട സ്‍മിത്ത് വേദിയിലേക്ക് കയറിച്ചെന്ന് അദ്ദേഹത്തിന്‍റെ മുഖത്തടിക്കുകയായിരുന്നു. ഒരു നിമിഷം സ്‍തബ്ധനായ ക്രിസ് മനസാന്നിധ്യം വീണ്ടെടുത്ത് പരിപാടി തുടരുകയായിരുന്നു. 

ഈ സംഭവത്തിനു ശേഷമായിരുന്നു വില്‍ സ്‍മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. പുരസ്‍കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ തന്നെ തന്‍റെ പെരുമാറ്റത്തിന് സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു വിശദമായ കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഗംഭീര പ്രതികരണം നേടി രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' IFFK പ്രദർശനം
ശങ്കർ- ഇഹ്സാൻ- ലോയ് ടീമിൻ്റെ സംഗീതത്തിൽ 'ചത്ത പച്ച - റിങ് ഓഫ് റൗഡീസ്' ടൈറ്റിൽ ട്രാക്ക് പുറത്ത്