'പ്രായത്തിനൊപ്പം കൂടുതല്‍ മികച്ചതാവുമ്പോള്‍'; ഫഹദിന് പിറന്നാള്‍ ആശംസകളുമായി നസ്രിയ

Published : Aug 08, 2022, 06:31 PM IST
'പ്രായത്തിനൊപ്പം കൂടുതല്‍ മികച്ചതാവുമ്പോള്‍'; ഫഹദിന് പിറന്നാള്‍ ആശംസകളുമായി നസ്രിയ

Synopsis

ഫഹദിന്‍റെ 40-ാം പിറന്നാള്‍ ദിനമാണ് ഇന്ന്

പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് ഫഹദ് ഫാസിലിന് ആശംസകള്‍ നേര്‍ന്ന് നസ്രിയ നസിം. ഫഹദിനൊപ്പം പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് നസ്രിയ സോഷ്യല്‍ മീഡിയയിലൂടെ ചുരുങ്ങിയ വാക്കുകളില്‍ ആശംസകള്‍ നേര്‍ന്നത്. എന്‍റെ ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍. മികച്ച വൈന്‍ പോലെ പ്രായമാവുകയാണ് അദ്ദേഹത്തിന്. പ്രായത്തിനൊപ്പം മെച്ചപ്പെടുന്നു. ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂ, നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഫഹദിന്‍റെ 40-ാം പിറന്നാള്‍ ദിനമാണ് ഇന്ന്. അരങ്ങേറ്റ ചിത്രമായിരുന്ന കൈയെത്തും ദൂരത്തിന്‍റെ പരാജയത്തിനു ശേഷം 2009ല്‍ സിനിമയില്‍ നടത്തിയ തിരിച്ചുരവ് മുതല്‍ ഫഹദിന്‍റെ തെരഞ്ഞെടുപ്പുകളില്‍ ഏറിയകൂറും വിജയം അദ്ദേഹത്തെ തുണച്ചു. തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് കാലത്ത് ഡയറക്ട് ഒടിടി റിലീസുകള്‍ വ്യാപകമായപ്പോള്‍ മലയാളത്തില്‍ അതിന്‍റെ നേട്ടം ഏറ്റവുമധികം കൊയ്തതും ഫഹദ് ആയിരുന്നു. നാല് ചിത്രങ്ങളാണ് ഫഹദിന്‍റേതായി ഒടിടി പ്ലാറ്റ്‍ഫോമുകളില്‍ റിലീസ് ചെയ്യപ്പെട്ടത്.

മഹേഷ് നാരായണന്‍റെ സി യു സൂണ്‍, മാലിക്, നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍റെ ഇരുള്‍, ദിലീഷ് പോത്തന്‍റെ ജോജി എന്നിവയായിരുന്നു അത്. ഇതില്‍ സി യു സൂണും മാലിക്കും ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ദിലീഷ് പോത്തന്‍റെ ജോജി ഭാഷാതീതമായി പ്രേക്ഷകശ്രദ്ധ നേടി. ബിബിസി അടക്കമുള്ള വിദേശ മാധ്യമങ്ങളില്‍ വരെ ചിത്രത്തിന്‍റെ നിരൂപണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. മറുഭാഷകളില്‍ അധികം ശ്രദ്ധ കൊടുക്കില്ലെന്ന മുന്‍ തീരുമാനവും ഫഹദ് അടുത്തിടെ മാറ്റി. തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന പുഷ്പയിലും തമിഴില്‍ കമല്‍ ഹാസന്‍റെ തിരിച്ചുവരവ് ചിത്രമായി മാറിയ വിക്രത്തിലും പ്രധാന കഥാപാത്രങ്ങളെയാണ് ഫഹദ് അവതരിപ്പിച്ചത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മലയന്‍കുഞ്ഞ് ആണ് ഫഹദിന്‍റെ ഒടുവിലത്തെ തിയറ്റര്‍ റിലീസ്. ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ ഉണ്ട്. 

ALSO READ : 'ഇത് ഏത് കോത്താഴത്ത് നടക്കുന്ന കാര്യമാണ്'? കടുവ മാനസികരോഗികളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ഡോ. സി ജെ ജോണ്‍

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു