'ഷെയ്ന്‍ വിഷയത്തില്‍ കൂട്ടായ ചർച്ച വേണം'; സെറ്റുകളില്‍ റെയ്ഡ് അപ്രായോഗികമെന്ന് ഫെഫ്ക

By Web TeamFirst Published Nov 29, 2019, 2:59 PM IST
Highlights

ഷൂട്ടിങ് സെറ്റുകളിലെല്ലാം റെയ്ഡ് നടത്തുക അപ്രായോഗികമാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ

കൊച്ചി: ലഹരി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള നിർമാതാക്കളുടെ പ്രതികരണം അതിവൈകാരികമാണെന്ന് ഫെഫ്ക. ഷൂട്ടിങ് സെറ്റുകളിലെല്ലാം റെയ്ഡ് നടത്തുക അപ്രായോഗികമാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. 

ഷെയ്ൻ നിഗമിന് വിലക്ക്; ഏഴ് കോടി നഷ്ടപരിഹാരം നൽകാതെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന

ഷെയ്ൻ നിഗത്തിനെ വിലക്കിയ സംഭവത്തില്‍ കൂട്ടായ ചര്‍ച്ച വേണം. ഷെയ്നുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ നിര്‍മ്മാതാക്കള്‍ സിനിമ ഉപേക്ഷിക്കരുത്. ഷെയ്ൻ നിഗം പെരുമാറിയ രീതിയില്‍ തെറ്റുണ്ട്. സിനിമയിൽ കഷ്ടപ്പാട് അനുഭവിക്കുന്നവരെ ഷെയ്നും കാണണം. ഷെയ്നിനെ വിലക്കിയ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈയ്യും കാലും കെട്ടിയിട്ടാണോ എന്നെ വിലക്കുക; വിലക്കിനെതിരെ ആഞ്ഞടിച്ച് ഷെയ്ന്‍ നിഗം

ഇന്നലെ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഷെയ്ൻ നിഗമിന് നിർമ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ വിലക്കേര്‍പ്പെടുത്തിയത്. വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാനും തീരുമാനമായി. രണ്ട് ചിത്രങ്ങൾക്കുമായി ഏഴ് കോടി രൂപയാണ് ചെലവ്. ഈ തുക ഷെയ്നിൽ നിന്ന് ഈടാക്കും. ഈ പണം നൽകാതെ ഷെയിനിനെ ഇനി ഒരു സിനിമയിലും സഹകരിപ്പിക്കില്ലെന്നുമാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. 

സ്വപ്‍നം സാക്ഷാത്ക്കരിക്കാൻ കാരവാനും എസിയുമില്ലാതെ കൂടെനിന്നു, ഷെയ്ൻ നിഗമിനെ കുറിച്ച് ഷാനവാസ് ബാവക്കുട്ടി

 

click me!