Asianet News MalayalamAsianet News Malayalam

സ്വപ്‍നം സാക്ഷാത്ക്കരിക്കാൻ കാരവാനും എസിയുമില്ലാതെ കൂടെനിന്നു, ഷെയ്ൻ നിഗമിനെ കുറിച്ച് ഷാനവാസ് ബാവക്കുട്ടി

ഷെയ്‍ൻ നിഗമിനെ കുറിച്ച് സംവിധായകൻ ഷാനവാസ് ബാവക്കുട്ടി.

Shanavas Bavakkutti speaks about Shane Nigam
Author
Kochi, First Published Nov 29, 2019, 2:31 PM IST

ഷെയ്ൻ നിഗത്തിന് പിന്തുണയുമായി കിസ്‍മത്ത് സംവിധായകൻ ഷാനവാസ് ബാവക്കുട്ടി. സ്വന്തം സ്വപ്‍ന സിനിമയായ കിസ്‍മത്ത് സാക്ഷാത്‍ക്കരിക്കാൻ കാരവാനും എസി സ്യൂട്ട് റൂമുമില്ലാതെ പ്രതിഫലം വാങ്ങാതെ കൂടെ നിന്ന നടനാണ് ഷെയ്‍ൻ നിഗമെന്ന് ഷാനവാസ് ബാവക്കുട്ടി പറയുന്നു.

കഴിഞ്ഞ ദിവസം നിര്‍മ്മതാക്കളുടെ സംഘടന ഷെയ്‍ൻ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. സംഭവത്തിലാണ് പ്രതികരണവുമായി ഷാനവാസ് ബാവക്കുട്ടി രംഗത്ത് എത്തിയത്.

ഷാനവാസ് ബാവക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയരേ ...ഞാനിപ്പോൾ ഒരു മനോഹര സ്വപ്‍നം കണ്ടു !!!

ഉല്ലാസത്തിന്റെ ഡബ്ബിങ് പൂർത്തീകരിച്ച് വെയിലും കുർബാനിയും ചിത്രീകരണം പൂർത്തീകരിച്ച് വലിയ പെരുന്നാൾ സൂപ്പർ ഹിറ്റായി മലയാള സിനിമയുടെ വെള്ളിത്തിരയിൽ പിന്നെയും പിന്നെയും ഹിറ്റടിച്ച് വിജയശ്രീ ലാളിതനായി നിൽക്കുന്ന ഞങ്ങളുടെ ഷെയ്ൻ നിഗത്തിനെ.

എനിക്കുറപ്പാണ് എന്റെ സ്വപ്‍നം ഫലിക്കുമെന്നും അവൻ വിജയിക്കുമെന്നും. കാരണം എന്റെ സ്വപ്‍നം  കിസ്‍മത്ത് സാക്ഷാത്കരിക്കാൻ  കാരവാൻ ഇല്ലാതെ എസി സ്യൂട്ട് റൂമില്ലാതെ പ്രതിഫലം വാങ്ങാതെ കൂടെ നിന്ന ഷെയ്ൻ നിഗം എന്ന നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനെ.

NB: സ്വപ്‍നത്തിന്റെ അവസാനം ഞാൻ ഞെട്ടി ഉണർന്ന കാഴ്ച്ച കൂടി പറയട്ടെ, കിസ്‍മത്ത് എന്ന സിനിമയുടെ പ്രൊഡ്യൂസർ ഷൈലജ മണികണ്ഠനെഅസോസിയേഷൻ മെംബർഷിപ്പ് ലഭിക്കാൻ ഇന്റർവ്യൂ ചെയ്‍ത അടുത്ത കാലത്തൊന്നും സിനിമ ചെയ്യാത്ത ആ ചേട്ടന്റെ വാക്കുകൾ .. ഇത്തരം സിനിമകൾ തിയറ്ററിൽ ഓടില്ല നിങ്ങടെ കാശ് പോകും വേഗം രക്ഷപ്പെട്ടോളൂ

Follow Us:
Download App:
  • android
  • ios