നീരജ് മാധവിന്റെ റിയൽ സ്റ്റണ്ട്; പ്ലൂട്ടോ ക്ലൈമാക്സ് ആക്ഷൻ രംഗത്തിനായി താരം എടുത്ത വലിയ റിസ്‍ക് വൈറലാവുന്നു

Published : Aug 04, 2026, 12:11 PM IST
Neeraj Madhav

Synopsis

നീരജ് മാധവ് നായകനായി എത്തിയ ചിത്രമാണ് പ്ലൂട്ടോ.

മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത തികച്ചും വ്യത്യസ്തമായ സയൻസ് ഫിക്ഷൻ കോമഡി പശ്ചാത്തലത്തിൽ എത്തിയ ചിത്രമാണ് 'പ്ലൂട്ടോ' (Pluto). നീരജ് മാധവ് പ്രധാന വേഷത്തിലെത്തിയ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ രസകരമായ മുഹൂർത്തങ്ങൾക്കൊപ്പം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിക്കൊണ്ടിരിക്കുന്നത് സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളിലെ ആക്ഷൻ കോരിത്തരിപ്പിക്കുന്ന അനുഭവമാണ്.

ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റ് സീക്വൻസിനായി നടൻ നീരജ് മാധവ് എടുത്ത വലിയ റിസ്കുകളെക്കുറിച്ചുള്ള അണിയറപ്രവർത്തകരുടെ വിശേഷങ്ങളും വീഡിയോകളും ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്. സയൻസ് ഫിക്ഷൻ ജോണറിനൊപ്പം വലിയ തോതിലുള്ള ആക്ഷൻ രംഗങ്ങളും കോർത്തിണക്കിയാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ വിഘ്നേഷിനെ (വിക്കി) അവതരിപ്പിച്ച നീരജ് മാധവ്, ക്ലൈമാക്സ് രംഗങ്ങളിലെ ആക്ഷൻ സീക്വൻസുകൾ ഡ്യൂപ്പില്ലാതെ വളരെ റിസ്ക് എടുത്താണ് പൂർത്തിയാക്കിയത്.

 

ആദ്യവസാനം ചിരിപ്പിക്കുന്നതോടൊപ്പം തന്നെ പ്രേക്ഷകരെ സീറ്റിലിരുത്തിക്കളയുന്ന തരത്തിലുള്ള ഹൈ-വോൾട്ടേജ് നിമിഷങ്ങളാണ് ചിത്രത്തിന്റെ അവസാന ഭാഗത്തുള്ളത്. തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർക്കുന്നതിനൊപ്പം ഒടുവിൽ മറ്റൊരു തലം കൂടിയാണ് 'പ്ലൂട്ടോ'യുടെ ക്ലൈമാക്സ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ചിത്രത്തിലെ നീരജ് മാധവിന്റെ ഡെഡിക്കേഷനും പെർഫോമൻസിനും വലിയ കയ്യടിയാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. നീരജ് മാധവ് മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അന്യഗ്രഹ ജീവിയായി എത്തുന്നത് അൽത്താഫ് സലീമാണ്. ഇവർക്കൊപ്പം അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഏറെ കൗതുകമുണർത്തുന്നതാണ്.

ഇവരെ കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സെഞ്ച്വറി ഫിലിംസ് (Century Films) ആണ് സ്വന്തമാക്കിയിരിക്കുന്നത്. ജിസിസി (GCC) മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും (TruthGlobal Films), ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസും (Berkshire Dream House) ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

വിഷ്‍ണു ശർമ്മ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിംഗും അർക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ രാഖിലും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുമാണ്. ഏറെ പ്രാധാന്യമുള്ള മേക്കപ്പ്, പ്രോസ്‌തെറ്റിക്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത് റോണക്സ് സേവ്യറാണ്. സിനിമയിലെ വി.എഫ്.എക്സ് രംഗങ്ങളാണ് പ്ലൂട്ടോയുടെ മറ്റൊരു പ്രധാന ഹൈലൈറ്റ്. ഫ്ലൈയിംഗ് പ്ലൂട്ടോയാണ് വിഷ്വൽ ഇഫക്റ്റ്സ് കൈകാര്യം ചെയ്യുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയകൃഷ്‍ണൻ ആർ കെ, ക്രീയേറ്റീവ് പ്രൊഡ്യൂസഴ്സ്: കിഷോർ ആർ കൃഷ്‍ണൻ & അനന്ദു സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്‌സ്: ശങ്കരൻ & സിദ്ധാർഥ്, സൗണ്ട് മിക്സിംഗ്: വിഷ്‍ണു സുജാതൻ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എപിയൻസ്, റോബിൻ ടോം എന്നിവരാണ് സ്റ്റണ്ട് കോർഡിനേറ്റർമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർജുനൻ, കളറിസ്റ്റ്: വിഷ്‍ണു വർദ്ധൻ കെ, ഫിനാൻസ് കൺട്രോളർ: സണ്ണി താഴുത്തല, പ്രൊഡക്ഷൻ മാനേജർ: പക്കു, സ്റ്റിൽസ്: അമൽ സി സാധർ, ടൈറ്റിൽ: ശ്രാവൺ സുരേഷ് കല്ലൻ, സ്റ്റണ്ട് ഡിസൈൻ: ആദിത്യൻ ചന്ദ്രശേഖർ & വിഷ്‍ണു ശർമ്മ, മാർക്കറ്റിംഗ് ആൻഡ് സ്ട്രാറ്റജി: ലൂപ്പ് സ്റ്റോറീസ്, പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിന്റ്, വിഷ്വൽ പ്രോമോഷൻസ്: സ്‌നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ശരീരത്തെ ഒരു യന്ത്രം പോലെ കാണാതെ, ഒരു മനുഷ്യ ശരീരം പോലെ പോലെ സ്നേഹിക്കാൻ ഞാൻ പഠിക്കണം'; പരിക്കിനെ കുറിച്ച് രശ്‌മിക
ശാലിനി നിര്‍മാതാവാകുന്നു, അജിത്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു