തിയറ്റര്‍ എക്സ്പീരിയന്‍സ് വാഗ്‍ദാനം ചെയ്ത് 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്'; റിലീസ് 24 ന്

Published : Oct 08, 2025, 09:21 PM IST
Nellikkampoyil Night Riders to be released on october 24

Synopsis

മാത്യു തോമസ് നായകനാകുന്ന 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന ഹൊറർ കോമഡി ത്രില്ലർ ഒക്ടോബർ 24-ന് റിലീസ് ചെയ്യും.

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന ഹൊറർ കോമഡി ത്രില്ലർ ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025 ഒക്ടോബർ 24 നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ഫാന്റസിക്കൊപ്പം കോമഡിയും സസ്‍പെൻസും എല്ലാം കോർത്തിണക്കിയ ഈ ത്രില്ലർ ചിത്രം വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ചിത്രത്തിന്റെ ടീസറിന് വലിയ വരവേൽപ്പാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. ഹൊറർ, മിസ്റ്ററി, ത്രില്ലർ, കോമഡി ഘടകങ്ങൾക്കൊപ്പം ചിത്രത്തിൽ റൊമാൻസും ഉണ്ടെന്നുള്ള സൂചനയും ടീസറും ഇതിലെ ഗാനങ്ങളും തന്നിരുന്നു. എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.

ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. ചിത്രത്തിലെ 'ഫൈറ്റ് ദ നൈറ്റ്', "കാതൽ പൊന്മാൻ", "ഭൂത ഗണം" എന്നീ പാട്ടുകൾ ആണ് ഇതിനോടകം പുറത്ത് വന്നത്. ടി സീരീസ് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ത്രസിപ്പിക്കുന്ന ടീസറും ആവേശം പകരുന്ന ഗാനങ്ങളും കൊണ്ട് പ്രേക്ഷകരിൽ ഏറെ ആകാംഷ നിറച്ച ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു പക്കാ ഫൺ ഫാന്റസി ത്രില്ലർ ആയിക്കുമെന്ന സൂചനയാണ് നൽകുന്നത്. ഗംഭീര ദൃശ്യങ്ങളും, സംഗീതവും കോർത്തിണക്കിയ വമ്പൻ തീയേറ്റർ അനുഭവം ആയിരിക്കും ചിത്രം നൽകുക എന്ന പ്രതീക്ഷയും ചിത്രത്തിന്റെ ഓരോ പ്രോമോ കണ്ടന്റുകളും പ്രേക്ഷകർക്ക് നൽകുന്നുണ്ട്.

ഇത് കൂടാതെ ചിത്രത്തിന്റേതായി പുറത്തു വരുന്ന ഓരോ പോസ്റ്ററുകളും വലിയ ശ്രദ്ധ നേടുന്നുണ്ട്. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു മിസ്റ്റിക്കൽ വൈബ് പകർന്ന് നൽകുന്ന കഥാന്തരീക്ഷമായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും ടീസർ ഉൾപ്പെടെയുള്ളവ സൂചിപ്പിക്കുന്നു.

വിമല്‍ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബിജേഷ് താമി, ഛായാഗ്രഹണം- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, സംഘട്ടനം- കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍- വിക്കി, ഫൈനല്‍ മിക്‌സ്- എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, വിഎഫ്എക്‌സ്- പിക്‌റ്റോറിയല്‍ എഫ്എക്‌സ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍- നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സി.ജെ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ