കാത്തിരിപ്പിന് വിട, മണി ഹീസ്റ്റിന്റെ അഞ്ചാം ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു- വീഡിയോ

Web Desk   | Asianet News
Published : May 24, 2021, 09:00 PM ISTUpdated : May 24, 2021, 09:01 PM IST
കാത്തിരിപ്പിന് വിട, മണി ഹീസ്റ്റിന്റെ അഞ്ചാം ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു- വീഡിയോ

Synopsis

ലോകമെമ്പാടും ആരാധകരുള്ള  മണി ഹീസ്റ്റിന്റെ അഞ്ചാം ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.

ലോകമെമ്പാടും ആരാധകരുള്ള പരമ്പരയായ മണി ഹീസ്റ്റിന്റെ അഞ്ചാം ഭാഗം വരുന്നു. സീരിസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മണി ഹീസ്റ്റിന്റെ അവസാന സീസണാകും ഇത്. രണ്ട് ഭാഗങ്ങളായിട്ടാണ് മണി ഹീസ്റ്റ് എത്തുക.

ആദ്യ വോള്യം സെപ്റ്റംബര്‍ മൂന്നിനും രണ്ടാം വോള്യം ഡിസംബര്‍ മൂന്നിനുമാണ് റിലീസ് ചെയ്യുക. അഞ്ച് എപ്പോസോഡുകള്‍ വീതമായിട്ടായിരിക്കും ഓരോ വോള്യവും.  ഡേറ്റ് പ്രഖ്യാപിച്ചിട്ടുള്ള ടീസറും പുറത്തുവിട്ടിട്ടുണ്ട്. അലെക്സ് പിന ആണ് ഈ സീരിസിന്റെ സംവിധാനം

സ്‍പെയിനിലെ ആന്റിന 3 ചാനലിന് വേണ്ടിയായിരുന്നു ഈ സീരിസ് ആദ്യം ഒരുക്കിയത്. 

ചാനലില്‍ 15 എപ്പിസോഡുകളായി കാണിച്ചിരുന്ന ഈ സീരിസ് നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തതോടെ ഇത് രണ്ട് സീസണുകളാക്കുകയും ആദ്യ സീസണ്‍ 13 എപ്പിസോഡായും രണ്ടാമത്തെ സീസണ്‍ ഒമ്പത് എപിസോഡായും ആകെ 22 എപിസോഡ് ആക്കി സംപ്രേക്ഷണം ചെയ്യുകയായിരുന്നു. മൂന്നാമത്തെ സീസണ്‍ എട്ട് എപ്പിസോഡുകളായി നെറ്റഫ്ളിക്സ് ഒറിജിനല്‍ സീരിസായി സംപ്രേക്ഷണം ചെയ്‍തു. ഏറ്റവും ഒടുവിലത്തെ സീസണും നെറ്റ്‍ഫ്ലിക്സ് ഒറിജിനല്‍ സീരിസായി കഴിഞ്ഞ വര്‍ഷം സംപ്രേഷണം ചെയ്‍തു. അവസാന സീസണാണ് ഇപോള്‍ പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്നത്.

PREV
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്