പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രമാകുന്ന 'മിസ്സിംഗ് ഗേള്‍' റിലീസിന് തയ്യാറായി

Published : Apr 24, 2023, 07:22 PM IST
പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രമാകുന്ന 'മിസ്സിംഗ് ഗേള്‍' റിലീസിന് തയ്യാറായി

Synopsis

'അവൾ ഒരു കൃത്യത്തിലാണ് ' എന്ന ടാഗ് ലൈനിലാണ് 'മിസ്സിംഗ് ഗേള്‍' എത്തുക.

പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് 'മിസ്സിംഗ് ഗേള്‍'.  'മിസ്സിംഗ് ഗേൾ' ചിത്രത്തില്‍ സഞ്ജു സോമനാഥും ആഷിക അശോകനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അബ്‍ദുൾ റഷീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  'അവൾ ഒരു കൃത്യത്തിലാണ് ' എന്ന ടാഗ് ലൈനിലാണ് 'മിസ്സിംഗ് ഗേള്‍' പ്രദര്‍ശനത്തിന് എത്തുക.

മെയ് 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പ്രതിപാദിച്ചൊരുക്കിയ ചിത്രമാണ് 'മിസ്സിംഗ് ഗേള്‍' എന്നാണ് റിപ്പോര്‍ട്ട്. ഷിഹാബ് ഓങ്ങല്ലൂരാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അബ്‍ദുൾ റഷീദിന്റെ സംവിധാനത്തിലുള്ള 'മിസ്സിംഗ് ഗേളി'ന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് സച്ചിൻ സത്യ ആണ്.

ഔസേപ്പച്ചൻ വാളക്കുഴി, ടി ബി വിനോദ്, സന്തോഷ് പുത്തൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഫൈൻ ഫിലിംസിന്റെ ബാനറിലാണ് 'മിസ്സിംഗ് ഗേളി'ന്റെ നിര്‍മാണം. വിശാൽ വിശ്വനാഥനും അഫ്‍സൽ കെ അസീസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സത്യജിത്ത് ആണ് ചിത്രത്തിന്റെ ഗാനരചന.

'മിസ്സിംഗ് ഗേള്‍' ചിത്രം പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്ന പ്രൊജക്റ്റാണ്. ജയഹരി കാവാലമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'മിസ്സിംഗ് ഗേള്‍' ചിത്രത്തിന്റ കലാസംവിധാനം ജയ് പി ഈശ്വറും ഉണ്ണി മണ്ണങ്ങോടും. ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ വിശാൽ വിശ്വനാഥൻ. 'മിസ്സിംഗ് ഗേള്‍' ചിത്രത്തിന്റെ  അസോസിയേറ്റ് ഡയറക്ടർ ദാസു ദിപിൻ.  പ്രൊഡക്ഷൻ കൺട്രോളർ എം വി ഫിബിൻ. മേക്കപ്പ് മഹേഷ് ബാലാജി, വിഎഫ്എക്സ്  ഫ്രെയിംസ് ഫാക്ടറി, എസ്എഫ്എക്സ് ബിജു പൈനാടത്ത്, ഡിഐ ബിലാൽ, വാർത്ത പ്രചരണം പി ശിവപ്രസാദ്, ഡിസൈൻസ് കിഷോർ ബാബു പി.എസ് എന്നിവരാണ് 'മിസ്സിംഗ് ഗേള്‍' എന്ന പുതിയ ചിത്രത്തിന്റെ മറ്റ് പ്രവർത്തകർ.

Read More: നടൻമാരായ പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ആരാധകര്‍ ഏറ്റുമുട്ടി, ഒരാള്‍ കൊല്ലപ്പെട്ടു

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്