
ത്രില്ലിംങ്ങ് മിസ്റ്ററി എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങുന്ന "നിധിയും ഭൂതവും" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ടൂ വീലർ വർക്ക്ഷോപ്പ് നടത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തിൽ പൊടുന്നനവെ സംഭവിക്കുന്ന നിഗൂഢതകളുടെയും അവിശ്വസനീയ സംഭവങ്ങളുടെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് സാജൻ ജോസഫ്. നവംബർ 14 ന് ചിത്രം തീയേറ്ററുകളിൽ എത്തും. ഡീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.
അനൂപ്, ധർമ്മ, സതി എന്നീ ഉറ്റ ചങ്ങാതിമാരുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പട്ടാളം എന്നു വിളിക്കുന്ന റിട്ടേർഡ് പട്ടാളക്കാരൻ ഗിരീശൻ തന്റെ റിട്ടേർമെന്റ് മുഴുവൻ ഇൻവെസ്റ്റ് ചെയ്ത് ഒരു ഹോംസ്റ്റേ പണിയുന്നു. പക്ഷേ ഒരു മരണം നടന്നതോടെ ഹോംസ്റ്റേയിൽ പ്രേതം ഉണ്ടെന്നുള്ള കഥ നാട്ടിൽ പാട്ടാവുന്നു. ഹോംസ്റ്റേ പൂട്ടിയതോടെ കടത്തിലാകുന്ന ഗിരീശൻ അനൂപിന് ഹോംസ്റ്റേയുടെ ഒരു ഭാഗം ടൂ വീലർ വർക്ക്ഷോപ്പ് നടത്തുവാൻ വാടകയ്ക്ക് നൽകുന്നു. ജോലിയുടെ വേഗതയ്ക്ക് ഹോംസ്റ്റേയുടെ ഒരു മുറിയിലേക്ക് താമസം മാറിയ മൂവർസംഘത്തിന് പ്രേതകഥ നാട്ടുകാരുടെ ഭാവന മാത്രമാണ് എന്ന കാര്യം വ്യക്തമായി.
ഈ ഹോംസ്റ്റേയിൽ ആൽബം ഷൂട്ടിങ്ങിനായി 5 പെൺകുട്ടികൾ എത്തുന്നതോടെ കഥയുടെ ഗതിമാറുന്നു. അവിടെ വെച്ച് മരണം നടന്ന മുറിയിൽ 4 പേരും മറ്റൊരു മുറിയിൽ ഒരു പെൺകുട്ടി ഒറ്റയ്ക്കും ഉറങ്ങാനായി പോകുന്നു. രാത്രിയിൽ ഒറ്റയ്ക്ക് കിടന്ന പെൺകുട്ടി വലിയ അലർച്ചയോടെ മുറിയ്ക്ക് പുറത്തേക്ക് ഓടി ഇറങ്ങുന്നു. മരണം നടന്ന മുറിയിലല്ല ആ പെൺകുട്ടി കിടന്നത്, പിന്നെന്തിനാണ് അവൾ പേടിച്ചലറിയത്. ഇതിനുള്ള ഉത്തരമാണ് ചിത്രം നൽകുന്നത്.
അനീഷ് ജി മേനോൻ നായകനാകുന്ന ചിത്രത്തിൽ അശ്വൽ ലാൽ, മുഹമ്മദ് റാഫി, നയ്റ നിഹാർ, വിഷ്ണു ഗോവിന്ദൻ, വൈക്കം ഭാസി, പോൾസൺ, പ്രമോദ് വെളിയനാട്, ഗോകുലൻ, രാധ ഗോമതി, രശ്മി അനിൽ തുടങ്ങി 45 ഓളം പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. ചിത്രത്തിൽ 2 ഗാനങ്ങളാണ് ഉള്ളത്. വിഷ്ണു എസ്. ശേഖർ സംഗീതം നൽകി നിഷികാന്ത് രചിച്ച "കല്യാണ കൊണ്ടാട്ടം", ജയ്സൺ ജെ നായർ ഈണമിട്ട് സന്തോഷ് വർമ്മ വരികളെഴുതിയ "എന്നൊരമ്മേ" എന്നാരംഭിക്കുന്ന ഗാനം എന്നിവയാണവ. സരിഗമ ആണ് ചിത്രത്തിൻ്റെ മ്യൂസിക് പാർട്ണർ. ഛായാഗ്രഹണം -കനകരാജ് പളേരി, എഡിറ്റിംഗ്- അജീഷ് ആനന്ദ്, കലാസംവിധാനം - അസീസ് കരുവാരകുണ്ട്, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോൺ, മേക്കപ്പ് സിജേഷ് കൊണ്ടോട്ടി, പിആർഒ - ശബരി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ