എമ്പുരാനില്‍ 'റോയല്‍ വേഷത്തില്‍' ആമീര്‍ ഖാന്‍റെ സഹോദരി നിഖത്; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Published : Feb 20, 2025, 10:41 AM IST
എമ്പുരാനില്‍ 'റോയല്‍ വേഷത്തില്‍' ആമീര്‍ ഖാന്‍റെ സഹോദരി നിഖത്; ക്യാരക്ടര്‍ പോസ്റ്റര്‍  പുറത്തുവിട്ടു

Synopsis

എമ്പുരാനിലെ പുതിയ കഥാപാത്രത്തെ അണിയറക്കാർ പരിചയപ്പെടുത്തി. നിഖത് ഖാൻ ഹെഖ്ഡേ അവതരിപ്പിക്കുന്ന സുഭദ്ര ബെൻ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 

കൊച്ചി: മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന, വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതാണ് അതില്‍ പ്രധാനം. ജനുവരി 26 ന് കൊച്ചിയില്‍ വച്ച് നടത്തിയ ട്രെയ്‍ലര്‍ ലോഞ്ചോടെ ആയിരുന്നു എമ്പുരാന്‍റെ പ്രൊമോഷന് തുടക്കമായത്. ഇപ്പോള്‍ തുടര്‍ച്ചയായി ചിത്രത്തിന്‍റെ ക്യാരക്ടറുകളെ പരിചയപ്പെടുത്തുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. 

ചിത്രത്തിലെ 14മത്തെ കഥാപാത്രമായി എത്തുന്നത് നിഖത് ഖാൻ ഹെഖ്ഡേ ആണ്. സുഭദ്ര ബെന്‍ എന്നാണ് ക്യാരക്ടറിന്‍റെ പേര്. 2023 ലെ വന്‍ ഹിറ്റായ ബോളിവുഡ് ചിത്രം പഠാനില്‍ ശ്രദ്ധേയ വേഷം ചെയ്ത നടിയാണ് നിഖത് ഖാൻ. ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍റെ സഹോദരിയാണ് നിഖത് ഖാൻ. 

"ചിത്രത്തില്‍ ഒരു രാജ കുടുംബഅംഗമായണ് താന്‍ അഭിനയിക്കുന്നത്. രാജകീയ സ്ഥാനത്ത് ആണെങ്കിലും മാനുഷികമായ മൂല്യങ്ങള്‍ ഉള്ള ഒരാളാണ് ബെന്‍. അവര്‍ പ്രശ്നങ്ങളില്‍ പെടുന്ന ഒരു കൂട്ടം മനുഷ്യരെ സംരക്ഷിക്കുന്നുണ്ട്. അവര്‍ക്ക് പ്രതിസന്ധികളും ചതികളും നേരിടേണ്ടി വരുന്നുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം തന്‍റെ കഥാപാത്രം നല്‍കുന്നുണ്ട്" നിഖത് ഖാൻ ഹെഖ്ഡേ തന്‍റെ എമ്പുരാനിലെ റോളിനെക്കുറിച്ച് പറഞ്ഞു. 

ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. 

ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. 

ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശക്തി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്. ചിത്രത്തിന്‍റെ രണ്ട് ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ വീതം അണിയറക്കാര്‍ ഓരോ ദിവസവും അവതരിപ്പിക്കുന്നുണ്ട്. കഥാപാത്രങ്ങളെക്കുറിച്ചും ചിത്രത്തെക്കുറിച്ചും അഭിനേതാക്കള്‍ വിശദീകരിക്കുന്ന വീഡിയോ ഉള്‍പ്പെടെയാണ് ഇത്. ലൂസിഫറിന്‍റെ സീക്വല്‍ ആയ എമ്പുരാന്‍ മാര്‍ച്ച് 27 ന് തിയറ്ററുകളിലെത്തും.

മോഹന്‍ലാലിന് വന്‍ വരവേല്‍പ്പ്; കോയമ്പത്തൂരിലെ കോളെജില്‍ പ്രൊമോഷണല്‍ പരിപാടിയുമായി 'എമ്പുരാന്‍' 

'എമ്പുരാനിലെ ഏറ്റവും വലിയ ഭാഗ്യം', ശിവദ പറയുന്നു, രണ്ടാമത്തെ കഥാപാത്രത്തെ അവതരിപ്പിച്ച് അണിയറക്കാര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം