തെലുങ്കിലെ 'കണ്ണമ്മ'; നിത്യ മേനന്‍റെ ക്യാരക്റ്റര്‍ ലുക്ക് അവതരിപ്പിച്ച് അണിയറക്കാര്‍

Published : Oct 05, 2021, 05:05 PM ISTUpdated : Oct 05, 2021, 05:35 PM IST
തെലുങ്കിലെ 'കണ്ണമ്മ'; നിത്യ മേനന്‍റെ ക്യാരക്റ്റര്‍ ലുക്ക് അവതരിപ്പിച്ച് അണിയറക്കാര്‍

Synopsis

2022 ജനുവരി 12ന് തിയറ്ററുകളില്‍

ടോളിവുഡില്‍ നിന്ന് (Tollywood) പുറത്തെത്താനിരിക്കുന്നവയില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റുകളില്‍ ഒന്നാണ് 'ഭീംല നായക്' (Bheemla Nayak). 'അയ്യപ്പനും കോശിയും' (Ayyappanum Koshiyum) തെലുങ്ക് റീമേക്ക് (Telugu Remake) ആയ ചിത്രത്തില്‍ പവന്‍ കല്യാണും (Pawan Kalyan) റാണ ദഗുബാട്ടിയുമാണ് (Rana Daggubati) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ബിജു മേനോന്‍ (Biju Menon) അവതരിപ്പിച്ച കഥാപാത്രത്തെയാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്, പൃഥ്വിരാജ് (Prithviraj Sukumaran) ചെയ്‍ത റോളില്‍ റാണയും. ഇരുവരുടെയും ക്യാരക്റ്റര്‍ ലുക്കുകളും പേരുകളുമൊക്കെ നേരത്തേ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ നിത്യ മേനന്‍ (Nithya Menen) അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ലുക്കും പുറത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്‍റെ റിലീസ് തീയതി അല്‍പം മുന്‍പാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്. ഇത് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററിലാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന 'ഭീംല നായകി'നൊപ്പം നിത്യയുടെ കഥാപാത്രവുമുള്ളത്. പവന്‍ കല്യാണിന്‍റെ നായികയാണ് ചിത്രത്തില്‍ നിത്യ മേനന്‍. മലയാളത്തില്‍ ഗൗരി നന്ദ അവതരിപ്പിച്ച ഈ കഥാപാത്രത്തിന്‍റെ പേര് 'കണ്ണമ്മ' എന്നായിരുന്നു. ഗൗരിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ കഥാപാത്രവുമായിരുന്നു ഇത്. എന്നാല്‍ തെലുങ്കില്‍ നിത്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരടക്കം മറ്റു വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.

സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത അയ്യപ്പനും കോശിയുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം ജൂലൈ അവസാനം പുനരാരംഭിച്ചിരുന്നു. 2022 ജനുവരി 12ന് തിയറ്ററുകളില്‍ എത്തും. 

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ