
സത്യജിത്ത് റായിയുടെ സംവിധാനത്തിലുള്ള വിഖ്യാത ചിത്രമാണ് 'ചാരുലത'. രവീന്ദ്രനാഥ് ടാഗോറിന്റെ നോവലിനെ ആസ്‍പദമാക്കിയുള്ള ചിത്രമായിരുന്നു 'ചാരുലത'. 'ചാരുലത'യ്‍ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. നടി നിത്യാ മേനൻ 'ചാരുലത'യ്‍ക്ക് ഫോട്ടോയിലൂടെ മറ്റൊരു ഭാവം അവതരിപ്പിച്ചിരിക്കുകയാണ്.
കഥാപാത്രത്തെ പുതുതായി കാണാനും പുതിയൊരു കഥ മെനഞ്ഞെടുക്കാനുമുള്ള ശ്രമമാണ് എന്ന് നടി നിത്യ മേനൻ എഴുതുന്നു. എന്നാല്‍ ഒറിജിനലിന്റെ അന്തസത്ത നിലനിര്‍ത്തിക്കൊണ്ടു തന്നെ കൗതുകകരമായ സമീപനത്തോടെയുളള പുനര്‍വ്യഖ്യാനങ്ങളുമാണ് എന്ന് നിത്യ മേനൻ വ്യക്തമാക്കുന്നു. ഒട്ടേറെ പേരാണ് നിത്യയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. സൗവിക് സെൻഗുപ്‍തയാണ് നിത്യ മേനന്റെ ഫോട്ടോ പകര്‍ത്തിയിരിക്കുന്നത്.
ഇന്ദു വി എസിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് മലയാളത്തില്‍ നിത്യയുടേതായി പ്രദര്‍ശനത്തിയത്. നിത്യ മേനന്റേതായി മലയാളത്തില്‍ ഒടുവിലെത്തിയ ചിത്രം '19(1)(എ)' ശ്രദ്ധായകര്‍ഷിച്ചിരുന്നു. വിജയ് സേതുപതിയായിരുന്നു ചിത്രത്തില്‍ നായകൻ. മോസ്കോ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ മത്സരേതര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ആന്‍റോ ജോസഫും നീത പിന്റോയുമാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നിവയാണ് ബാനറുകള്‍. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
നിത്യ മേനന്റെ പ്രകടനം പ്രശംസിക്കപ്പെട്ടിരുന്നു. ഇന്ദ്രജിത്ത്, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, ഭഗത് മാനുവേല്‍, ദീപക് പറമ്പോല്‍, അഭിഷേക് രവീന്ദ്രൻ, അതുല്യ, ശ്രീലക്ഷ്‍മി, ആര്യ കെ സലിം എന്നിവരും ചിത്രത്തില്‍ വേഷമിട്ടു. മനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആന്റോ ജോസഫ് നിർമിച്ച 'മാലിക്', 'ടേക്ക് ഓഫ്' തുടങ്ങിയവും ഇതിനു മുമ്പ് അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.
Read More: 'മലയാളികളുടെ പ്രിയപ്പെട്ട പാട്ട്', ഗായിക ചിത്ര അറുപതിന്റെ നിറവില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക