ആർക്കും പിടികൊടുക്കാത്ത പെരുംകള്ളൻ; നിവിന്റെ 'രാമചന്ദ്ര ബോസ് & കോ' ട്രെയിലർ

Published : Aug 21, 2023, 10:27 PM IST
ആർക്കും പിടികൊടുക്കാത്ത പെരുംകള്ളൻ; നിവിന്റെ 'രാമചന്ദ്ര ബോസ് & കോ' ട്രെയിലർ

Synopsis

യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഓണത്തിന് തിയറ്ററുകളിൽ എത്തും.

നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം  'രാമചന്ദ്ര ബോസ് & കോ'യുടെ ട്രെയിലർ റിലീസ് ചെയ്തു. ഒരു പക്കാ എന്റർടൈനർ ആകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കോമഡി, ആക്ഷൻ, മാസ് എല്ലാം ഉൾക്കൊള്ളിച്ചുള്ളതാകും ചിത്രം. 'എ പ്രവാസി ഹൈസ്റ്റ്' എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് ഹനീഫ് അദേനി ആണ്. 

ഒരു കെട്ടിടം കൊള്ളയടിക്കുന്ന കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചനകൾ. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഓണത്തിന് തിയറ്ററുകളിൽ എത്തും. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരി ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. 

പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, എഡിറ്റിംഗ് -  നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് - സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, കൊറിയോഗ്രഫർ - ഷോബി പോൾരാജ്, ആക്ഷൻ - ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ - അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് - ബിമീഷ് വരാപ്പുഴ, വി എഫ് എക്സ് - പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, സ്റ്റിൽസ് - അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ - ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

വീണ്ടും വ്യത്യസ്തനാകാൻ കുഞ്ചാക്കോ; ടിനു പാപ്പച്ചന്റെ 'ചാവേർ' റിലീസിന് ദിവസങ്ങൾ മാത്രം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തിയേറ്ററുകളെ ഇളക്കിമറിച്ച അർജുൻ സർജയുടെ 'ബ്ലാസ്റ്റ്' ഒടിടി സ്ട്രീമിംഗ് എപ്പോൾ? എവിടെ കാണാം?; അപ്‌ഡേറ്റ്
'മഞ്ഞുമ്മൽ ബോയ്സിലെ പോലെ അല്ല ഈ സിനിമയിലെ പശ്ചാത്തല സംഗീതം..'; ബാലനെ കുറിച്ച് സുഷിൻ ശ്യാം