വാർ 2 പുതിയ അപ്ഡേറ്റ് വരുന്നു: സുപ്രധാന തീരുമാനം എടുത്ത് ജൂനിയര്‍ എന്‍ടിആര്‍

Published : May 18, 2025, 10:33 PM IST
വാർ 2 പുതിയ അപ്ഡേറ്റ് വരുന്നു: സുപ്രധാന തീരുമാനം എടുത്ത് ജൂനിയര്‍ എന്‍ടിആര്‍

Synopsis

ഹൃത്വിക് റോഷനും ജൂനിയർ എൻ‌ടി‌ആറും ഒന്നിക്കുന്ന വൈആർ‌എഫ് സ്പൈ യൂണിവേഴ്‌സ് ചിത്രം 'വാർ 2'വിന്റെ പുതിയ അപ്ഡേറ്റ് മെയ് 20ന്, 

മുംബൈ: വൈആർഎഫ് സ്പൈ യൂണിവേഴ്സ് സിനിമയായ 'വാർ 2' 2025-ല്‍ ബോളിവുഡ് ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്ന പ്രോജക്റ്റുകളിലൊന്നാണ്. ഹൃത്വിക്  റോഷനും ജൂനിയര്‍ എൻടിആർ  ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ഈ ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റാണ് പുറത്തുവരാന്‍ ഇരിക്കുന്നത്. മെയ് 20ന് പുതിയ അപ്ഡേറ്റ് എത്തും എന്നാണ് സൂചന.  ജൂനിയര്‍ എൻടിആറിന്‍റെ ജന്മദിനത്തിലാണ് ചിത്രത്തിന്‍റെ ആദ്യ അപ്ഡേറ്റ് എത്തുന്നത്. 

അതേ സമയം വാര്‍ 2 വിശേഷം എത്തുന്നതിനാല്‍ മറ്റൊരു എന്‍ടിആര്‍ ചിത്രത്തിന്‍റെ അപ്ഡേറ്റ് മാറ്റിയെന്നാണ് പുതിയ വാര്‍ത്ത. കെജിഎഫ് സലാര്‍ എന്നീ ചിത്രങ്ങള്‍ എടുത്ത പ്രശാന്ത് നീല്‍ ചിത്രത്തിലാണ് ജൂനിയര്‍ എന്‍ടിആര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്‍റെ ടൈറ്റില്‍ എന്‍ടിആറിന്‍റെ ജന്മദിനത്തില്‍ പുറത്തുവിടാനാണ് അണിയറക്കാര്‍ തീരുമാനിച്ചത്. 

എന്നാല്‍ അന്ന് തന്നെ വാര്‍ 2 അപ്ഡേഷന്‍ എത്തുന്നതിനാല്‍ ഇത് മാറ്റിയെന്നാണ് വിവരം. ഇപ്പോള്‍ ഹൈദരാബാദിലാണ് പ്രശാന്ത് നീല്‍ ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നത്. വാര്‍ 2 ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് ഈ സെറ്റില്‍ താരം എത്തിയത്. 

വാര്‍ സിനിമയില്‍ സ്പെഷ്യല്‍ ഏജന്‍റ് കബീറാണ് ഹൃത്വിക് റോഷന്‍ ചെയ്യുന്ന വേഷം. സിനിമാ തിയേറ്ററുകളിൽ വന്‍ ഹൈപ്പ് സൃഷ്ടിക്കും എന്ന് കരുതുന്ന ചിത്രം അയാൻ മുഖർജിയാണ് സംവിധാനം ചെയ്യുന്നത്. ബ്രഹ്മാസ്ത്ര പോലുള്ള ചിത്രങ്ങള്‍ ഒരുക്കിയ അയാന്‍ മുഖര്‍ജിയുടെ വൈആർഎഫ് സ്പൈ യൂണിവേഴ്സിലെ ആദ്യത്തെ ചിത്രമാണ് വാര്‍ 2.

എന്നാല്‍ മെയ് 20ന് ചിത്രത്തിന്‍റെ ടീസറോ ഫസ്റ്റ് ലുക്കോ എത്തും എന്നാണ് കരുതപ്പെടുന്നത്. 2025 ഓഗസ്റ്റ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും  എന്നാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഹൃതിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം ആഗോള ബോക്സ് ഓഫീസിൽ എന്ത് തരംഗം സൃഷ്ടിക്കും എന്നത് ബോളിവുഡ് ഉറ്റുനോക്കുന്ന കാര്യമാണ്.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ