
രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ആനിമല്‍. സംവിധാനം സന്ദീപ് റെഡ്ഡി വംഗ്ഗയാണ്. ആനിമല്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചുണ്ടില്‍ സിഗരറ്റ് കടിച്ച് നില്‍ക്കുന്ന രണ്‍ബീറിനെയും ചിത്രത്തിന്റെ പോസ്റ്ററില്‍ കണ്ടതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ചില പ്രേക്ഷകര്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്.
സമീപകത്ത് വൻ ഹൈപ്പോടെ എത്തിയ ചിത്രങ്ങളും ഇനി റിലീസാകാനുള്ളതുമായവയില്‍ പെട്ടതാണ് കിംഗ് ഓഫ് കൊത്ത, ജയിലര്‍, മാര്‍ക്ക് ആന്റണി, ലിയോയും ആനിമലും. ഇവയിലെ നായകൻമാര്‍ എല്ലാം പുകവലിക്കുന്ന ഫോട്ടോകള്‍ ചര്‍ച്ചയായിരുന്നു. പുകവലിരംഗങ്ങള്‍ ആവര്‍ത്തിച്ച് വിവിധ ഭാഷാ ചിത്രങ്ങളില്‍ വരുന്നത് എന്തുകൊണ്ടാണ് എന്നാണ് വിമര്‍ശന സ്വരത്തില്‍ ചോദിക്കുന്നത്. പുകവലിയുടെ പേരില്‍ ലിയോയുടെ ഗാന രംഗത്തില്‍ മാറ്റങ്ങള്‍ സെൻസര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.
നാ റെഡി എന്ന ഗാനത്തിലെ രംഗത്തിനായിരുന്നു സെൻസര്‍ ബോര്‍ഡ് മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചത്. പുകവലിയെയോ മദ്യപാനത്തെയോ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ക്കും വരികള്‍ക്കും എതിരെയാണ് സെൻസര്‍ ബോര്‍ഡ് രംഗത്ത് എത്തിയത്. വിജയ് പുകവലിക്കുന്ന, പ്രത്യേകിച്ച് ക്ലോസ് അപ് ഷോട്ടുകള്‍ മാറ്റുകയും കുറക്കുകയോ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ മോഹൻലാല്‍, ശിവ രാജ്‍കുമാര്‍, രജനികാന്ത് എന്നിവര്‍ ജയിലറില്‍ പുകവലിച്ചപ്പോള്‍ ആ രംഗങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചില്ല എന്നു ആരാധകര്‍ വിമര്‍ശിച്ചിരുന്നു.
ആനിമലില്‍ നായിക രശ്‍മിക മന്ദാനയാണ്. അനില്‍ കപൂറും പ്രധാനപ്പെട്ട വേഷത്തിലുണ്ട്. ഛായാഗ്രാഹണം അമിത് റോയ് ആണ്. ടീ സീരീസ്, ഭദ്രകാളി പിക്ചേഴ്‍സ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. തിരക്കഥയും സന്ദീപ് റെഡ്ഡി വംഗയാണ്. ബോബി ഡിയോള്‍, ത്രിപ്‍തി ദിമ്‍റി, റാബി, സുരേഷ് ഒബ്റോയ്, സൗരഭ് സച്ചദേവ് എന്നിവരും രണ്‍ബിര്‍ കപൂറിനും രശ്‍മിക മന്ദാനയ്‍ക്കും അനില്‍ കപൂറിനും ഒപ്പം ആനിമലില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. രണ്‍ബിര്‍ കപൂര്‍ വിക്രമെന്ന കഥാപാത്രമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ