
മാന്‍ ഓഫ് മാസസ് എന്‍ടിആര്‍, കെജിഎഫ് സീരീസ്, സലാര്‍ തുടങ്ങിയ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്ററുകള്‍ നല്‍കിയ സ്വതന്ത്രസംവിധായകന്‍ പ്രശാന്ത് നീലുമായി കൈകോര്‍ത്ത ചിത്രം 'എന്‍ടിആര്‍- നീല്‍' 2027 ജൂൺ 11 ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് മേയ് 20ന് റിലീസ് ചെയ്യും. താത്ക്കാലികമായി 'എന്‍ടിആര്‍- നീല്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍- പാക്ക്ഡ് ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, തുടങ്ങി ഭാഷകളില്‍ റിലീസ് ചെയ്യുന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്
പ്രശാന്ത് നീല്‍ വിഭാവനം ചെയ്‍തതുപോലെ ശക്തമായ ഒരു വേഷത്തില്‍ എന്‍ടിആറിനെ കാണാന്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ് ഓരോ പ്രേക്ഷകനും. തീവ്രമായ ആക്ഷന്റെയും ആകര്‍ഷകമായ കഥാസന്ദര്‍ഭത്തിന്റെയും ത്രില്ലിംഗ് കോമ്പിനേഷന്‍ 'എന്‍ടിആര്‍നീല്‍' അവതരിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ക്ക് പേരുകേട്ട പ്രശാന്ത് നീല്‍, എന്‍ടിആറിന്റെ ഓണ്‍-സ്‌ക്രീന്‍ വ്യക്തിത്വത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തുന്ന തന്റെ അതുല്യമായ മാസ് കാഴ്ചപ്പാട് പ്രൊജക്റ്റിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രശസ്‍ത പ്രൊഡക്ഷന്‍ ഹൗസുകളായ മൈത്രി മൂവി മേക്കേഴ്സും എന്‍ടിആര്‍ ആര്‍ട്സും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. ബാനറില്‍ കല്യാണ് റാം നന്ദമുരി, നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, ഹരി കൃഷ്‍ണ കൊസരാജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭുവന്‍ ഗൗഡ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. രവി ബസ്രൂര്‍ സംഗീതം നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈന്‍ കൈകാര്യം ചെയ്യുന്നത് ചലപതിയാണ്.ചിത്രത്തിന്റ ഡി ഓ പി: ഭുവന്‍ ഗൗഡ, സംഗീതം: രവി ബസ്രൂര്‍, നിര്‍മാതാക്കള്‍: കല്യാണ് റാം നന്ദമുരി, നവീന്‍ യേര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, ഹരികൃഷ്‍ണ കൊസരാജു, പി ആർ ഓ : പ്രതീഷ് ശേഖര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ