
ബിഗ് ബോസ് മലയാളം സീസണ്‍ 5 നാലാം വാരം പിന്നിടാന്‍ ഒരുങ്ങുകയാണ്. വോട്ടിംഗിലൂടെ രണ്ട് പേര്‍ ഇതിനകം പുറത്തായ സീസണില്‍ രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. സംവിധായകന്‍ ഒമര്‍ ലുലുവാണ് ആ വൈല്‍ഡ് കാര്‍ഡ്. താന്‍ ബിഗ് ബോസില്‍ വന്നിരിക്കുന്നത് കൃത്യമായ ഗെയിം പ്ലാനും ടാര്‍ഗറ്റുമായാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒമര്‍. അഖില്‍ മാരാര്‍ ആണ് തന്‍റെ ടാര്‍ഗറ്റ് എന്ന് സാഗറിനോടും ജുനൈസിനോടും ഒമര്‍ പറയുന്നുണ്ട്. ഒപ്പം തങ്ങള്‍ക്ക് ഒരു ടീം ആയി പോകാമെന്നും സൂചിപ്പിക്കുന്നു ഒമര്‍.
ഒമര്‍ ഇക്കാര്യം പറയാതെതന്നെ മറ്റുള്ളവരും അഖില്‍ തന്നെയും ഇക്കാര്യം മനസിലാക്കിയിട്ടുണ്ട്. മനീഷ, നാദിറ എന്നിവരോട് സംസാരിക്കവെ ദേവു തന്‍റെ നിരീക്ഷണം അവതരിപ്പിക്കുന്നുണ്ട്- "മാരാരുടെ വായില്‍ നിന്ന് എന്ത് വീണാലും ഒമര്‍ അവിടെയുണ്ട്. ട്രിഗര്‍ ചെയ്യാനാ നോക്കുന്നത്. അത് എപ്പോഴും അവന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. പക്ഷേ എന്ത് കൂളായിട്ടാ പുള്ളി പറയുന്നത്? ആ മാരാരെ പൊട്ടിച്ചിട്ട് ഞാന്‍ ഇറങ്ങി പോകുമെന്ന്", ദേവു പറയുന്നു.
സാഗര്‍, ജുനൈസ്, ഒമര്‍ എന്നിവര്‍ ഇരുന്ന് സംസാരിക്കവെയാണ് അവര്‍ക്കിടയില്‍ അഖില്‍ മാരാര്‍ ചര്‍ച്ചയാവുന്നത്. "പുള്ളി ഇപ്പോഴും വിശ്വസിക്കുന്നത് എന്താണെന്ന് അറിയാമോ? ഈ ഷോയെ മുന്നോട്ട് കൊണ്ടുപോകുന്നത് അഖില്‍ മാരാര്‍ ആണെന്നാണ്. അഖില്‍ മാരാരുമായി ഏറ്റുമുട്ടാന്‍ ഇവിടെ 17 പേരും തയ്യാറല്ല എന്ന്", ഒമറിനോടായി ജുനൈസ് പറയുന്നു. എന്നാല്‍ ബിഗ് ബോസിന്‍റെ നിയമത്തിന് വിരുദ്ധമായി അഖിലിന്‍റെ പുറത്തെ പിന്തുണയെക്കുറിച്ച് ഒമര്‍ ഇവിടെ സൂചിപ്പിക്കുന്നുണ്ട്- "അയാള്‍ എന്തൂട്ടാ കാണിക്കണെ ഇവിടെ? ഒന്നുമില്ല. മാരാറിനെ കോമഡി പീസ് ആയിട്ട് എടുത്തിട്ടാ അലക്കണെ. ഫസ്റ്റ് മാരാറിനെ പൊളിക്കുക. വേറൊരു കാര്യവും ഞാന്‍ പറഞ്ഞുതരാം. മാരാരെ പൊളിച്ചു കഴിഞ്ഞാല്‍ നമ്മളും മാരാരും മാത്രം ആയിരിക്കും ഇതില്‍ വരണത്", ഒമര്‍ പറയുന്നു.
ബാക്കി ഉള്ളവര്‍ക്ക് ഒരു സ്പേസ് കൊടുക്കരുത്, അല്ലേ എന്ന് ചോദിക്കുന്ന ജുനൈസിനോട് അങ്ങനെ പാടില്ലെന്ന് ഒമര്‍ പറയുന്നുണ്ട്. "ബാക്കിയുള്ള ഒരാള്‍ക്കും സ്പേസ് കൊടുക്കരുത്. അപ്പോള്‍ നമ്മള്‍ മാത്രം നില്‍ക്കും. ഓട്ടോമാറ്റിക്കലി റിനോഷ് ഡൗണ്‍ ആയി വരും. റിനോഷ് ഇതിനിടയിലേക്ക് കയറുകയേ ഇല്ല. ഇവളെ പിടിച്ചിട്ടാല്‍ കളി മാറും. (അവിടേക്ക് വന്ന നാദിറയെ ചൂണ്ടി). ഇവള്‍ക്കാണ് ഇവിടെ ഫയര്‍. മാരാരെ ഇവളെ വച്ചിട്ട് ഓപറേറ്റ് ചെയ്യാം. അതാണ് ഇതിലെ പ്ലേ", ഒമര്‍ തന്‍റെ പ്ലാന്‍ വ്യക്തമാക്കുന്നു.
ഇതേസമയം മറ്റൊരിടത്ത് സംസാരിച്ചിരിക്കുന്ന റിനോഷിനെയും അനിയനെയും ബിഗ് ബോസ് കാണിച്ചിരുന്നു. അതില്‍ ഒമറിനും അഖിലിനുമിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് അനിയന്‍ റിനോഷിനോട് പറയുന്നുണ്ട്. "ഒരു ഡ്രാമയെങ്കിലും ഇവിടെ നടക്കും. ഇവര്‍ ഒത്തുകളിക്കും. മാരാരും ഇയാളും. അടിയുണ്ടാക്കും", അനിയന്‍ മിഥുന്‍ പറയുന്നു. അല്‍പം കഴിഞ്ഞ് സ്മോക്കിംഗ് റൂമില്‍ ഒമറിനെക്കുറിച്ച് തനിക്ക് മനസിലായതിനെപ്പറ്റി അഖില്‍ ദേവുവിനോടും പറയുന്നുണ്ട്- "അവന്‍ വന്ന് കുറച്ച് നേരത്തിനുള്ളില്‍ ഞാന്‍ ചേച്ചിയോട് പറഞ്ഞു, അവന്‍റെ ടാര്‍ഗറ്റ് ഞാനാ. അവനതാ ഇന്‍ഡയറക്റ്റ് ആയിട്ട് അവിടെ പറഞ്ഞത്, മാരാര് കേറി പിടിച്ചാല്‍ അടി നടക്കില്ല, അല്ലെങ്കില്‍ ഫസ്റ്റ് ഇടിക്ക് ഇവിടെ ബോധം കെട്ട് കിടക്കുന്ന ഒമറിനെ നിങ്ങള്‍ക്ക് കാണാം. എനിക്ക് എന്നെ അറിയാവുന്നത് കൊണ്ടാണ് പ്രശ്നം. അതാണ് കുഴപ്പം. തമാശകളി അല്ല ഞാന്‍. നെഗറ്റീവ്സ് ഇഷ്ടം പോലെ ഉള്ള ആളാ", അഖില്‍ പറയുന്നു. ഏതായാലും ബിഗ് ബോസില്‍ വരാനിരിക്കുന്ന ദിവസങ്ങള്‍ തീ പാറുമെന്ന് ഉറപ്പാണ്.
ALSO READ : 'എന്ത് ചെയ്യുന്നു'? ഒമറിനോട് വിഷ്‍ണുവിന്‍റെ ചോദ്യം; സംവിധായകന്‍റെ മറുപടി