ഓൺലൈൻ റിലീസിനെച്ചൊല്ലിയുള്ള തർക്കം; ചലച്ചിത്ര സംഘടനകളുടെ യോ​ഗം വിളിച്ച് ഫിലിം ചേംബർ

By Web TeamFirst Published May 23, 2020, 2:59 PM IST
Highlights

വിജയ് ബാബു നിര്‍മ്മിച്ച സൂഫിയും സുജാതയും ഒ.ടി.ടി. റിലീസിന് തീരുമാനിച്ചതോടെയായിരുന്നു ഓണ്‍ലൈൻ റിലീസ് വിവാദം രൂക്ഷമായത്. ഓണ്‍ലൈൻ റിലീസിന് ശ്രമിക്കുന്നവരുമായി ഭാവിയില്‍ സഹകരിക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയിരുന്നു. 

കൊച്ചി: ഓണ്‍ലൈൻ റിലീസിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാൻ ഫിംലിം ചേംബര്‍ വിവിധ ചലച്ചിത്ര സംഘടനകളുടെ യോഗം വിളിച്ചു . ബുധനാഴ്ച കൊച്ചിയിലാണ് യോഗം. നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തീയേറ്റര്‍ ഉടമകള്‍ എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുക്കും. 

വിജയ് ബാബു നിര്‍മ്മിച്ച സൂഫിയും സുജാതയും ഒ.ടി.ടി. റിലീസിന് തീരുമാനിച്ചതോടെയായിരുന്നു ഓണ്‍ലൈൻ റിലീസ് വിവാദം രൂക്ഷമായത്. ഓണ്‍ലൈൻ റിലീസിന് ശ്രമിക്കുന്നവരുമായി ഭാവിയില്‍ സഹകരിക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയിരുന്നു. 

അതേസമയം ഒ.ടി.ടി. റിലീസിന് തയ്യാറെടുക്കുന്ന നിര്‍മ്മാതാക്കള്‍ ഇക്കാര്യം സംഘടനയെ അറിയിക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രീകരണം പൂര്‍ത്തിയായതും പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നതുമായ 30 സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്ത് അയച്ചു. ബുധനാഴ്ചത്തെ യോഗത്തിന് മുന്നോടിയായാണ് ഇത്.

Read Also: ഓൺലൈൻ റിലീസിൽ നിന്നും പിന്മാറി കൂടുതൽ മലയാള ചിത്രങ്ങൾ, തീരുമാനത്തിലുറച്ച് വിജയ് ബാബു...

Read Also: സിനിമകളുടെ ഓൺലൈൻ റിലീസ് ആകാം, ചര്‍ച്ച നടത്തുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന...

click me!