ടൈം ട്രാവൽ ത്രില്ലർ 'ഒറിജിനൽ' ഒക്ടോബർ 23ന് തിയറ്ററുകളിൽ; 2 മില്യൺ വ്യൂസുമായി ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ

Published : Oct 12, 2026, 04:33 PM IST
orijinal malayalam movie

Synopsis

റമീസ് സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി നായകനാകുന്ന ടൈം ട്രാവൽ ഫാന്റസി ചിത്രമായ 'ഒറിജിനൽ' ഒക്ടോബർ 23ന് തിയറ്ററുകളിൽ എത്തും. റിജിൻ എന്ന യുവാവിന്റെ സിനിമാമോഹവും അയാളുടെ ജീവിതത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ഈ ത്രില്ലർ ചിത്രത്തിന്റെ പ്രധാന പ്രമേയം.

ടൈം ട്രാവൽ മലയാള ചിത്രം ‘ഒറിജിനൽ’ തിയറ്റർ റിലീസിന് ഒരുങ്ങുന്നു. ഒക്ടോബർ 23ന് ചിത്രം തിയറ്ററുകളിലെത്തും. ‘ഒറിജിനൽ’ ട്രെയിലർ ലോഞ്ച് കാക്കനാട് രാജഗിരി കോളേജിൽ ബുധനാഴ്ച നടന്നിരുന്നു. റിലീസിന് മുന്നോടിയായി നടന്ന ചടങ്ങിൽ താരങ്ങൾക്കൊപ്പം വിദ്യാർഥികളും ചേർന്നാണ് ട്രെയിലർ ലോഞ്ച് ചെയ്തത്. സിനിമയെ നേരിട്ട് യുവപ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഈ വേറിട്ട ആശയം ക്യാമ്പസിലും സാമൂഹ്യമാധ്യമങ്ങളിലും വലിയ ആവേശമാണ് സൃഷ്ടിച്ചത്. ശ്രീനാഥ് ഭാസി, ഫെമിന ജോർജ്, സ്റ്റിനി ഫ്രാൻസിസ്, സുബിൻ ടാർസൻ, ഗായിക കവിത കാളിയപ്പൻ, ഗാനരചയിതാവ് മുത്തു, സംവിധായകൻ റമീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. കവിത കാളിയപ്പനും മുത്തുവും ശ്രീനാഥ് ഭാസിയും ഗാനങ്ങൾ ആലപിച്ചത് ക്യാമ്പസിൽ വലിയ ആവേശം സൃഷ്ടിച്ചു.

“നമ്മൾ സമയവുമായി കളിച്ചാൽ, സമയം എന്തായാലും തിരിച്ച് കളിക്കും” എന്ന ഡയലോഗാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. “ഇഫ് യൂ മെസ് വിത്ത് ടൈം, ഇറ്റ് ടെൻഡ്സ് ടു മെസ് ബാക്ക്” എന്ന ഡയലോഗിനൊപ്പം ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളും കൗതുകമുണർത്തുന്ന രംഗങ്ങളുമാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ആകാംക്ഷ പ്രേക്ഷകരിൽ സൃഷ്ടിക്കുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

യുവാവായ റിജിന്റെ സിനിമാമോഹവും അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന വ്യത്യസ്തമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ചിത്രത്തിന്റെ ലോകത്തെ കൂടുതൽ പരിചയപ്പെടുത്തുന്നതാണ് ട്രെയിലർ. നേരത്തെ പുറത്തിറങ്ങിയ ടീസറിനും ഗാനങ്ങൾക്കും പിന്നാലെയാണ് ചിത്രത്തിന്റെ കഥയിലേക്കുള്ള കൂടുതൽ സൂചനകൾ നൽകിക്കൊണ്ട് ട്രെയിലർ എത്തിയിരിക്കുന്നത്.

റമീസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി നായകനാകുന്നു. അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ഹർഷദ് വഹിക്കുന്നു. ഷഫീഖ് മുഹമ്മദ് അലിയാണ് എഡിറ്റർ. ഫഹദ് ഫത്‌ലി ഛായാഗ്രഹണം നിർവഹിക്കുന്നു. അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവർ ചേർന്നാണ് കലാസംവിധാനം നിർവഹിക്കുന്നത്. മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസാണ് വിഷ്വൽ എഫക്റ്റ്സ് ഒരുക്കുന്നത്. അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയും നിർവഹിക്കുന്നു.

സച്ചിൻ സുധാകരൻ, ഹരിഹരൻ എം. (സിങ്ക് സിനിമ) എന്നിവർ ചേർന്നാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. റൊണെക്സ് സേവ്യർ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. പി.സി. സ്റ്റണ്ട്സ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നു. ചിത്രത്തിന്റെ കോൺസെപ്റ്റ് വികസിപ്പിച്ചിരിക്കുന്നത് ജിപിൻ ഗോപിയാണ്. ജാവേദ് ചെമ്പു ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിക്കുന്നു. ഡി.ഐ. നിർവഹിച്ചിരിക്കുന്നത് കളർ പ്ലാനറ്റാണ്.

സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ ചിത്രത്തിന്റെ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു. പ്രദീപ് മേനോൻ ഡിസ്ട്രിബ്യൂഷൻ ഹെഡാണ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്‌ക്രീൻ എന്റർടെയ്ൻമെന്റ്സാണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദി ഡേര്‍ട്ടി പിക്ചറി'ന് 15 വര്‍ഷത്തിന് ശേഷം രണ്ടാം ഭാഗം; പ്രഖ്യാപനവുമായി നിര്‍മ്മാതാവ് ഏക്ത കപൂര്‍
66 ദിവസങ്ങൾ കൊണ്ട് 446 കളക്ഷൻ; തരംഗമായി 'ഹനുമാൻ അൻഷ്'