'ഭാരതം' വേണ്ടെന്ന് സെൻസർ ബോർഡിന്‍റെ 'കടുംവെട്ട്'; ഇനി 'ഒരു സർക്കാർ ഉത്പന്നം' മാത്രം

Published : Mar 02, 2024, 08:28 PM ISTUpdated : Mar 02, 2024, 08:45 PM IST
'ഭാരതം' വേണ്ടെന്ന് സെൻസർ ബോർഡിന്‍റെ 'കടുംവെട്ട്'; ഇനി 'ഒരു സർക്കാർ ഉത്പന്നം' മാത്രം

Synopsis

സെൻസർ ബോർഡ് നിര്‍ദ്ദേശ പ്രകാരം ആണ് മാറ്റം. 

കൊച്ചി: 'ഒരു ഭാരത സർക്കാർ ഉത്പന്നം' എന്ന ചിത്രത്തിന്റെ പേര് മാറ്റിയതായി അണിയറ പ്രവർത്തകർ. സെൻസർ ബോർഡ് അറിയിച്ചത് പോലെ ഇനി ഇനി ഭാരതം പേരിൽ ഉണ്ടാകില്ല. ഇനി 'ഒരു സർക്കാർ ഉത്പന്നം' എന്ന പേരിൽ ചിത്രം റിലീസ് ചെയ്യും. ചിത്രത്തിലെ പ്രധാന നടനായ സുബീഷ് സുധിയാണ് ഇക്കാര്യം അറിയിച്ചത്. 

'പ്രിയരെ,‍ ഞങ്ങളുടെ സിനിമക്ക് ഒരു ഭാരത സർക്കാർ ഉൽപ്പന്നം എന്ന പേര് ഇനിയില്ല. സെൻസർ ബോർഡിന്റെ ആവശ്യപ്രകാരം 'ഭാരതം വെട്ടിമാറ്റുന്നു'. ഇനി മുതൽ 'ഒരു സർക്കാർ ഉൽപ്പന്നം'. മാർച്ച് 8 മുതൽ തീയ്യേറ്ററുകളിൽ', എന്നാണ് സുബീഷ് സുധി കുറിച്ചത്. ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേര് മാറ്റം. 

അതേസമയം, ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ടി വി രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ സി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഷെല്ലിയാണ് നായിക. അജു വർഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവൻ, ലാൽ ജോസ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നിസാം റാവുത്തർ ആണ് തിരക്കഥ ഒരുക്കിയത്. 

ആദ്യദിനം 90ലക്ഷം, പിന്നീട് കോടികള്‍, വാരിയത് 70കോടിയോളം ! 'പ്രേമലു' ഇനി ശരിക്കും തെലുങ്ക് പറയും..

അൻസാർ ഷാ ആണ് ഛായാഗ്രഹണം. രഘുനാഥ്‌ വർമ്മ ക്രിയേറ്റീവ് ഡയറക്ടർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാഗരാജ്, എഡിറ്റർ  ജിതിൻ ടി കെ, സംഗീതം അജ്മൽ ഹസ്ബുള്ള, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, ആർട്ട് ഷാജി മുകുന്ദ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ, നിതിൻ എം എസ്, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ രാമഭദ്രൻ ബി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, സ്റ്റിൽസ് അജി മസ്‌കറ്റ്, ഡിസൈൻ യെല്ലൊ ടൂത്ത്. പി ആർ&  മാർക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒടുവില്‍ പരാശക്തി തമിഴ്‍നാട്ടില്‍ നിന്ന് ആ മാന്ത്രിക സംഖ്യ മറികടന്നു
ഭാവനയുടെ അനോമിയുടെ റിലീസ് മാറ്റി