'അരവിന്ദന്‍റെ അതിഥി'കള്‍ക്ക് ശേഷം എം മോഹനന്‍, വിനീത് ശ്രീനിവാസന്‍; 'ഒരു ജാതി ജാതകം' തുടങ്ങി

Published : Jul 11, 2023, 08:10 PM IST
'അരവിന്ദന്‍റെ അതിഥി'കള്‍ക്ക് ശേഷം എം മോഹനന്‍, വിനീത് ശ്രീനിവാസന്‍; 'ഒരു ജാതി ജാതകം' തുടങ്ങി

Synopsis

ബാബു ആന്റണി, മൃദുൽ നായർ, ഇഷ താൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ് അഭിനയിക്കുന്നു

അരവിന്ദന്റെ അതിഥികൾ എന്ന വിജയചിത്രത്തിനു ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ജാതി ജാതകം. വിനീത് ശ്രീനിവാസനും നിഖില വിമലും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം പൂജ ചടങ്ങുകളോടെ 9-ാം തീയതി കൊച്ചിയില്‍ ആരംഭിച്ചു. കലൂർ സ്റ്റേഡിയം റൗണ്ടിൽ നടന്ന ചടങ്ങില്‍ നിര്‍മ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പടെ മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്തു.   

ബാബു ആന്റണി, മൃദുൽ നായർ, ഇഷ താൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, അമൽ താഹ, ഇന്ദു തമ്പി, ചിപ്പി ദേവസി, വർഷ രമേശ്‌, അരവിന്ദ് രഘു, ശരത് സഭ, പി പി കുഞ്ഞികൃഷ്ണൻ, രജിത മധു തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ ആണ് നിര്‍മ്മാണം. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ഏറെ വിജയം നേടിയ ഗോദ എന്ന ചിതത്തിന് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിനു തിരക്കഥ  രചിക്കുന്നത്. 

 

വിനീത് ശ്രീനിവാസൻ നായകനാവുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇവർക്കു പുറമെ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിതത്തിൽ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ്-രഞ്ജൻ ഏബ്രഹാം, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, മേക്കപ്പ് ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ സുജിത്ത് മട്ടന്നൂർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ സുരേഷ് ഇരിങ്ങൽ, നിർമ്മാണ നിർവഹണം ഷെമീജ് കൊയിലാണ്ടി, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ സൈനു.

ALSO READ : 'സ്‍പിരിറ്റി'ലെ രഘുനന്ദനാവാന്‍ മോഹന്‍ലാല്‍ മദ്യപിച്ചോ? ആരാധകന്‍റെ സംശയത്തിന് ശങ്കര്‍ രാമകൃഷ്ണന്‍റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്