പുതുമുഖങ്ങളുടെ ഫീൽഗുഡ് ആക്ഷൻ ത്രില്ലർ; 'ഒരു വയനാടൻ കഥ' നാളെ മുതല്‍

Published : Nov 13, 2025, 03:36 PM IST
Oru Wayanadan Katha malayalam movie from tomorrow

Synopsis

നവാഗതനായ അമീർ ബഷീർ സംവിധാനം ചെയ്യുന്ന 'ഒരു വയനാടൻ കഥ' എന്ന പുതിയ ചിത്രം നാളെ തിയറ്ററുകളിലെത്തും. 

പുതുമുഖങ്ങളായ അമീർ ബഷീർ, സ്നേഹ ഉണ്ണികൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കളത്തിൽ ഫിലിംസിൻ്റെ ബാനറിൽ നവാഗതനായ അമീർ ബഷീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഒരു വയനാടൻ കഥ'. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ഫീൽഗുഡ് ത്രില്ലർ ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. ചിത്രം നാളെ തിയേറ്ററുകളിലേക്ക് എത്തും. സാൻഹ സ്റ്റുഡിയോ ആണ് ചിത്രം വിതരണം ചെയ്യുന്നത്. ഒരു റിയൽ ലൈഫ് സൂപ്പർ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്. അന്തരിച്ച പ്രിയ താരങ്ങളായ മാമുക്കോയയുടെയു, കലാഭവൻ ഹനീഫിൻ്റെയും അവസാന ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രമെന്നത് മറ്റൊരു പ്രത്യേകത. ഇവരെ കൂടാതെ ബൈജു എഴുപുന്ന, കിരൺ രാജ്, സിദ്ദിഖ് കൊടിയത്തൂർ, അംജത്ത് മൂസ, ദേവി അജിത്ത്, അലീഷ റോഷൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിന്‍റെ താരനിരയിലുണ്ട്.

സന്തോഷ് മേലത്ത് ആണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദ്, റഫീഖ് ഇല്ലിക്കൽ എന്നിവരുടെ വരികൾക്ക് പ്രമോദ് സാരംഗ് സംഗീതം നൽകുന്നു. ബൈജു എഴുപുന്ന, അഖില ആനന്ദ്, അഫ്സൽ, ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തിലെ ഗായകർ. എഡിറ്റർ: ഷമീർ ഖാൻ, അരുൺ രാഘവ്, ആർട്ട്: സാം ജോസഫ്, മേക്കപ്പ്: എ.പി നാഥ്, കോസ്റ്റ്യൂംസ്: അഫ്സൽ, കൊറിയോഗ്രാഫർ: ഷംനാസ്, ആക്ഷൻ: അംജത്ത് മൂസ & രതീഷ് ശിവരാജൻ, പ്രൊഡക്ഷൻ കൺട്രോളർ: നസീർ ഇബ്രാഹിം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നിസാർ വടകര, അസോസിയേറ്റ് ഡയറക്ടർ: പ്രസൂൺ പ്രകാശ്, മോഹൻ സി നീലമംഗലം, സൗണ്ട് ഡിസൈനിംഗ്: ആനന്ദ് ബാബു, മിക്സിംഗ്: ഫൈനൽ മിക്സ് ട്രിവാൻഡ്രം, ഡി.ഐ: മാഗസിൻ മീഡിയ, ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി.ആർ.ഒ: പി.ശിവപ്രസാദ്, മനു കെ തങ്കച്ചൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'