'സര്‍വ്വലോക തൊഴിലാളികളെ സംഘടിക്കുവിന്‍'; മാര്‍ക്സിനെ ഓര്‍ത്ത് ഓസ്കാര്‍ വേദി

By Web TeamFirst Published Feb 10, 2020, 5:17 PM IST
Highlights

ഓസ്കാര്‍ വേദിയില്‍ കാള്‍ മാക്സിന്‍റെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പരാമര്‍ശം. 92 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഓസ്കാര്‍ വേദിയില്‍ ഇത്തരമൊരു പരാമര്‍ശം. മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം നേടിയ ജൂലിയ റിച്ചെര്‍ട്ടാണ് മാക്സിന്‍റെ വാക്കുകള്‍ ഓസ്കാര്‍ വേദിയില്‍ ഓര്‍മിപ്പിച്ചത്.

തൊഴിലാളികള്‍ കൂടുതല്‍ കഠിനമായ അവസ്ഥയിലൂടെ കടന്നുപോവുകയാണിപ്പോള്‍. തൊഴിലാളികുളുടെ ദിവസങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാവുക എന്നത് സര്‍വ്വരാജ്യ തൊഴിലാളികള്‍ സംഘടിക്കുന്നതിലൂടെയായിരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, എന്നായിരുന്നു ജൂലിയയുടെ വാക്കുകള്‍.

അമേരിക്കന്‍ ഫാക്ടറി എന്ന ഡോക്യുമെന്‍ററിക്കാണ് ജൂലിയയ്ക്കും സ്റ്റീവന്‍ ബോഗ്നറും ഓസ്കര്‍ ലഭിച്ചത്. ബാറക് ഒബാമയുടെയും മിഷേല്‍ ഒബാമയുടെയും ഉടമസ്ഥതയിലുള്ള ഹയര‍് ഗ്രൗണ്ട് പ്രൊഡക്ഷന്‍ കമ്പനിയാണ് ഡോക്യുമെന്‍ററിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

 " സർവരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ, നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ മറ്റൊന്നുമില്ല, കൈവിലങ്ങുകളല്ലാതെ. എന്നാൽ നേടാനുള്ളത് പുതിയൊരു ലോകവും''. 1848 ല്‍ പ്രസിദ്ധീകരിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അവസാനിക്കുന്നത് ഈ വാക്കുകളോടെയായിരുന്നു.

click me!