ആരാധകര്‍ക്കായി എന്തു ചെയ്യും 'ദളപതി': ആരാധകരെ കാണാനായി വാനിന് മുകളില്‍ കയറി വിജയ്

By Web TeamFirst Published Feb 10, 2020, 1:27 PM IST
Highlights

അതേസമയം ആദായ നികുതി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവിശ്യപെട്ട് നടൻ വിജയ്ക്ക് നോട്ടീസ് . മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിട്ടുള്ളത്.

നെയ്വേലി: ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലും മറ്റുമായി വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ വിജയ്. 30 മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും തിരഞ്ഞെങ്കിലും കണക്കില്‍ പെടാത്ത ഒരു രൂപ പോലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ വിജയിയെ ആരാധകര്‍ വരവേല്‍ക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിനായി എത്തിയ വിജയ് തന്റെ കാരവാനിന് മുകളില്‍ കയറി ആരാധകരെ കൈവീശി കാണിക്കുന്നതും അവരോടൊപ്പം സെല്‍ഫികള്‍ പകര്‍ത്തുന്നതുമായ വിഡിയോയാണ് വൈറല്‍ ആകുന്നത്.

"

അതേസമയം ആദായ നികുതി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവിശ്യപെട്ട് നടൻ വിജയ്ക്ക് നോട്ടീസ് . മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിട്ടുള്ളത്.  സ്വത്ത് വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് നോട്ടീസ് കിട്ടിയത്. 

'മാസ്റ്റര്‍' എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങൾ പരിശോധിച്ചത്. പരിശോധന മുപ്പത് മണിക്കൂറോളം നീണ്ടു നിന്നു. നടൻ വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിന് ശേഷം ആദായനികുതി വകുപ്പ് ഇറക്കിയ വാർത്താക്കുറിപ്പ്.

അതേസമയം, 'ബിഗിൽ' എന്ന സിനിമയുടെ നിർമാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്‍റെ ഉടമ അൻപുച്ചെഴിയന്‍റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടിൽ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയെന്നും ആദായനികുതി വകുപ്പ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 38 ഇടങ്ങളിലാണ് റെയ്‍ഡ് നടന്നതെന്നും ആദായനികുതി വകുപ്പിന്‍റെ വിശദീകരണം വന്നിരുന്നു.

click me!