ഓസ്‍കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു; മികച്ച തിരക്കഥയ്ക്ക് 'പാരാസൈറ്റിന്' പുരസ്‍കാരം

By Web TeamFirst Published Feb 10, 2020, 7:14 AM IST
Highlights

ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഓസ്‍കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപനം തുടങ്ങി. 

ലോസ് ഏഞ്ചല്‍സ്: ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഓസ്‍കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപനം തുടങ്ങി. മികച്ച സഹ നടനായി ബ്രാഡ്‍ പിറ്റിനെ തെരഞ്ഞെടുത്തു. വണ്‍സ് അപോണ്‍ എ ടൈം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബ്രാഡ് പിറ്റ് പുരസ്‍കാര അര്‍ഹനായത്. മികച്ച ആനിമേറ്റഡ് ചിത്രമായി 'ടോയ് സ്‍റ്റോറി 4' തെരഞ്ഞെടുത്തു. മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം ഹെയര്‍ ലവ്. മികച്ച തിരക്കഥയ്ക്ക് ദക്ഷിണകൊറിയന്‍ ചിത്രം പാരാസൈറ്റിന്  പുരസ്‍കാരം. ബോങ് ജൂ ഹോയും ഹാന്‍ ജിന്‍ വോണും ചേര്‍ന്ന് പുരസ്‍കാരം ഏറ്റുവാങ്ങി. മികച്ച അവലംബിത തിരക്കഥയ്‍ക്ക് ജോ ജോ റാബിറ്റിന് പുരസ്‍കാരം. മികച്ച അവലംബിത തിരക്കഥയ്‍ക്ക് ജോ ജോ റാബിറ്റിന് പുരസ്‍കാരം. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം ദ നെയ്‍ബേഴ്‍സ് വിന്‍ഡോ.

ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്.മുഴുനീള അവതാരകർ ഇല്ലാതെയാണ് ഓസ്‍കര്‍ ചടങ്ങുകള്‍ നടക്കുന്നത്. 24 വിഭാഗങ്ങളിലാണ് പുരസ്‌ക്കാരം നൽകുന്നത്. 11 നാമനിര്‍ദ്ദേശങ്ങളുമായി ജോക്കർ ആണ് പട്ടികയിൽ മുന്നിൽ. 10 വിഭാഗങ്ങളിൽ നാമനിര്‍ദ്ദേശവുമായി 1917, ഐറിഷ്മാൻ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് തുടങ്ങിയ ചിത്രങ്ങൾ തൊട്ട് പിന്നിലുണ്ട്. മികച്ച ചിത്രത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ കൊറിയൻ ചിത്രം പാരസൈറ്റും ശ്രദ്ധാ കേന്ദ്രമാണ്‌. ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ വേദികളിൽ തിളങ്ങിയ ചിത്രങ്ങൾക്ക് തന്നേയാണ് ഓസ്കർ വേദിയിലും പ്രാമുഖ്യം. 

ഓസ്കര്‍ പ്രഖ്യാപനം തത്സമയം

click me!