കൊച്ചിയില്‍ 'ബിയോഡ് സിനിമ ക്രിയേറ്റീവ്സി'ന്‍റെ ഓഫീസ് ഉദ്ഘാടനം ചെയ്‍തു, 'റോമാ: 6' റിലീസിന്

Published : May 08, 2023, 07:31 PM IST
കൊച്ചിയില്‍ 'ബിയോഡ് സിനിമ ക്രിയേറ്റീവ്സി'ന്‍റെ ഓഫീസ് ഉദ്ഘാടനം ചെയ്‍തു,  'റോമാ: 6' റിലീസിന്

Synopsis

പി ശിവപ്രസാദിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കമ്പനിയാണ് ഇത്.

എറണാകുളം കളമശ്ശേരിയില്‍ ബിയോഡ് സിനിമ ക്രിയേറ്റീവ്സ് (Beyond Cinema Creatives) എന്ന പുതിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്‍തു. പ്രമുഖ പിആർഒ പി ശിവപ്രസാദിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കമ്പനിയാണ് ഇത്. പ്രമുഖ നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, ഔസേപ്പച്ചൻ വാളക്കുഴി, സെബാസ്റ്റ്യൻ (ടൈം ആഡ്‍സ്), സംവിധായകരായ സജിൻ ലാൽ, കെ ഷമീർ, പ്രൊഡക്ഷൻ കൺട്രോളർമാരായ ശ്യാം തൃപ്പൂണിത്തുറ, വിനോദ് പറവൂർ തുടങ്ങിയവര്‍ പങ്കെടുത്തു. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയെത്തുന്ന 'റോമാ: 6' ആണ് ബിയോഡ് സിനിമ ക്രിയേറ്റീവ്സിൻ്റെ ആദ്യ ചിത്രം.

ഷിജു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന പ്രൊജക്റ്റാണ് 'റോമാ: 6' . ചിത്രം ജൂൺ മാസത്തിൽ റിലീസിനെത്തും. ജീവിതവും മരണവും മരണാനന്തര ജീവതവും വേറിട്ട ആഖ്യാനശൈലിയിൽ പ്രതിപാദിക്കുന്ന ഫാന്റസി ത്രില്ലർ സ്വഭാവത്തിലുള്ള  ചിത്രത്തില്‍ പുതുമുഖങ്ങൾക്ക് പുറമേ ഭാനുമതി പയ്യന്നൂർ, ഉഷ പയ്യന്നൂർ, മദനൻ മാരാർ, പ്രാർത്ഥന പ്രദീപ്, രാഗേഷ് ബാലകൃഷ്‍ണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ഹിറ്റ് മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവും പ്രശസ്‍ത തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയയും സുപ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ബിയോഡ് സിനിമ ക്രിയേറ്റീവ്സിന്റെ രണ്ടാമത്തെ സിനിമ. ആക്ഷൻ സൈക്കോ ത്രില്ലർ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സംവിധായകൻ കെ ഷമീറാണ്.  മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ഒരുങ്ങുന്നത്. പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, തിരുവില്വാമല, ലക്കിടി, എറണാകുളം, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

ഷാരൂഖ് ഷമീർ, ഇറാനിയൻ താരം റിയാദ് മുഹമ്മദ്, ദീപേന്ദ്ര, ജയകൃഷ്‍ണൻ, ഭഗത് വേണുഗോപാൽ, ശിവ, അൻവർ ആലുവ, സൂര്യകല, സോന, ലിജി ജോയ്, ആശാ റാണി, മാസ്റ്റർ ഫൈറൂസ് കൂടാതെ നിരവധി പുതുമുഖങ്ങളും വേഷമിടുന്ന ചിത്രത്തില്‍ കൃഷ്‍ണ പ്രവീണയാണ് നായിക. ഹരീഷ് എ വിയാണ് ഛായാ​ഗ്രഹണം. കലാസംവിധാനം അനിൽ രാമൻകുട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് എസ്, അസോസിയേറ്റ് ഡയറക്ടർ ഷഫിൻ സുൽഫിക്കർ, സെക്കന്റ് യൂണിറ്റ് ക്യാമറമാൻ, പ്രസാദ് എസ് ഇസഡ്, പ്രൊജക്റ്റ് ഡിസൈൻ, പിആര്‍ഒ പി ശിവപ്രസാദ്, സൗണ്ട് ഡിസൈൻ& മിക്സ് കരുൺ പ്രസാദ്, കോറിയോഗ്രഫർ ഷിജു മുപ്പത്തടം, ആക്ഷൻ റോബിൻ, സ്റ്റുഡിയോ സൗണ്ട് ബ്രൂവറി, സ്റ്റിൽസ് അജ്‍മൽ ലത്തീഫ്, ഡിജിറ്റൽ മാർക്കറ്റിംഗ് ബി സി ക്രിയേറ്റീവ്സ്, ഡിസൈൻസ് മാജിക് മൊമെന്റ്സ് എന്നിവരാണ് മറ്റ് പ്രവർത്തകർ.

Read More: 'അങ്ങേയറ്റം ദുഃഖം', താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവച്ച് മമ്മൂട്ടി; 'മരിച്ചവരുടെ കുടുംബത്തിനൊപ്പം', പ്രാർഥനയും

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ