
പാട്ടായ കഥ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ജൂലൈ 25ന് തീയറ്ററിൽ എത്തുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും എ ജി എസ് നിർവഹിക്കുന്നു. മൂൺലൈറ്റ് ക്രിയേഷൻസ് &അമേസിങ് സിനിമാസ് എന്നീ ബാനറിൽ ബൈജു പി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്. മനോഹരമായ ഒരു ഗാനം മ്യൂസിക് സോണിലൂടെയാണ് അടുത്തിടെ ഇറങ്ങിയത്.
അജ്ഞാതനായ ഒരു അന്യസംസ്ഥാനക്കാരൻ. സോഷ്യൽ മീഡിയയിലൂടെ കേരളത്തിൽ പാലക്കാടുള്ള കൊടുമ്പ് എന്ന ഗ്രാമത്തിൽ പ്രത്യക്ഷപ്പെടുകയും, ലോകമെമ്പാടുമുള്ള കുടുംബ ബന്ധങ്ങളിൽ ആഴത്തിൽ പതിയുകയും ചെയ്യുന്നു. ഇതാണ് ചിത്രത്തിന്റെ കഥാതന്തു. കൗതുകവും ചിന്തയും ഉണർത്തുന്ന ചിത്രമായിരിക്കും പാട്ടായ കഥ.
വടിവേൽ ചിത്തരംഗൻ, മനു കുമ്പാരി, ക്രിസ്റ്റിബെന്നറ്റ്, അനുഗ്രഹ സജിത്ത് എന്നീ പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു. കൂടാതെ പാലക്കാട് ഉള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെർസ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡി ഓ പി മിഥുൻ ബാലകൃഷ്‍ണൻ, വിജേഷ് വാസുദേവ് എന്നിവർ നിർവഹിക്കുന്നു.എഡിറ്റിംഗ് സ്റ്റീഫൻ ഗ്രാൻഡ്. ഗാന രചന എ ജി എസ്,അരവിന്ദരാജ് പി ആർ, വടിവേൽ ചിത്ത രംഗൻ എന്നിവർ നിർവഹിക്കുന്നു. സംഗീതം, ആലാപനം അരവിന്ദ് രാജ് പി ആർ, ശ്രുതി ശിവദാസ് എന്നിവർ ഗാനം ആലപിച്ചിരിക്കുന്നു.ശബ്ദ മിശ്രണം ആശിഷ് ഇല്ലിക്കൽ. പ്രൊഡക്ഷൻ ഡിസൈനർ ഉദയഭാനു തേവലക്കര. ഷൂഹൂദ് വി. ചമയം ജയമോഹൻ. കലാസംവിധാനം താഹ കണ്ണൂർ, കൊടുമ്പ് കെ കെ ടി. പ്രൊഡക്ഷൻ മാനേജർ ജോബി ആന്റണി,നെൽസൺ. സ്റ്റുഡിയോ സൗത്ത്സ്റ്റുഡിയോ. ഡി ഐ ജോജി പാറക്കൽ. ഡി ഐ എഡിറ്റർ ഹിഷാം യുസഫ്.സ്റ്റിൽസ് ജിഷ്‍ണു നടുവത്ത്. ഡിസൈനർ സുജിബാൽ.മൂവി മാർക്ക് ചിത്രം വിതരണം ചെയ്യുന്നു. പിആർഒ എം കെ ഷെജിൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ