Pachuvum Athbhuthavilakkum : ടൈറ്റില്‍ റോളില്‍ ഫഹദ്; പാച്ചുവും അത്ഭുതവിളക്കും ഫസ്റ്റ് ലുക്ക്

Published : Jul 07, 2022, 05:58 PM IST
Pachuvum Athbhuthavilakkum : ടൈറ്റില്‍ റോളില്‍ ഫഹദ്; പാച്ചുവും അത്ഭുതവിളക്കും ഫസ്റ്റ് ലുക്ക്

Synopsis

ഡിസംബറില്‍ തിയറ്ററുകളിലെത്തും

ഫഹദ് ഫാസിലിനെ (Fahadh Faasil) നായകനാക്കി നവാഗതനായ അഖില്‍ സത്യന്‍ (Akhil Sathyan) സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും (Pachuvum Athbhuthavilakkum) എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. പെട്ടിയും ബാഗുമൊക്കെയായി ഒരു പുതിയ നഗരത്തിലേക്ക് എത്തിച്ചേരുന്ന ഫഹദിന്‍റെ കഥാപാത്രത്തെയാണ് ഫസ്റ്റ് ലുക്കില്‍ ചിത്രീകരിച്ചിരിക്കുന്നത്. 

സത്യന്‍ അന്തിക്കാടിന്‍റെ മകനായ അഖില്‍ അച്ഛന്‍റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമും സംവിധാനം ചെയ്‍തിട്ടുണ്ട്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്.

ALSO READ : ഷാജി കൈലാസ് റിട്ടേണ്‍സ്; കടുവ റിവ്യൂ

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍, സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍, സിങ്ക് സൌണ്ട്, ഡിസൈന്‍ അനില്‍ രാധാകൃഷ്ണന്‍, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, സൌണ്ട് മിക്സ് സിനോയ് ജോസഫ്, മേക്കപ്പ് പാണ്ഡ്യന്‍, സ്റ്റില്‍സ് മോമി, അസോസിയേറ്റ് ഡയറക്ടര്‍ ആരോണ്‍ മാത്യു, വരികള്‍ മനു മഞ്ജിത്ത്, വിതരണം കലാസംഘം, പോസ്റ്റര്‍ ഡിസൈന്‍ ബാന്ദ്ര ഹൌസ്. ഡിസംബറില്‍ തിയറ്ററുകളിലെത്തും.

ഒമർ ലുലുവിന്‍റെ 'നല്ല സമയം'; നായകനായി ഇർഷാദ്

മർ ലുലു(Omar Lulu)  സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി ഇർഷാദ്. പവർ സ്റ്റാറിന് ശേഷം ഒമർ ഒരുക്കുന്ന ‘നല്ല സമയം’ (Nalla Samayam) എന്ന ചിത്രത്തിലാണ് ഇർഷാദ് നായകനായി എത്തുന്നത്. ഒടിടി പ്ലാറ്റ്‍ഫോമിനുവേണ്ടി ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നാല് പുതുമുഖ നായികമാരെ ചിത്രത്തിൽ ഒമർ ലുലു അവതരിപ്പിക്കുന്നുണ്ട്. വിജീഷ്, ജയരാജ് വാരിയർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

ALSO READ : 'ശ്രീജിത്ത് രവി കുട്ടികളെ പിന്തുടര്‍ന്ന് നഗ്നത പ്രദര്‍ശനത്തിന് ശ്രമിച്ചു': പെണ്‍കുട്ടിയുടെ അച്ഛൻ

ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു ഫണ്‍ ത്രില്ലര്‍ ആയിരിക്കും നല്ല സമയം. നാല് പുതുമുഖ നായികമാരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ജൂണ്‍ 27ന് ഗുരുവായൂർ, തൃശൂർ എന്നിവടങ്ങളിലായി ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഛായാഗ്രഹണം സിനു സിദ്ധാർഥ് ആണ് നിർവ്വഹിക്കുന്നന്നു. ഒമർ ലുലുവിന്‍റെ അഞ്ചാമത്തെ ചിത്രമാണിത്. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് നിര്‍മ്മാണം. ബാബു ആന്‍റണിയെ നായകനാക്കി ഒരുക്കുന്ന പവര്‍ സ്റ്റാറിനു മുന്‍പേ നല്ല സമയം റിലീസ് ചെയ്യുമെന്ന് ഒമര്‍ ലുലു അറിയിച്ചിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അഭിമാനത്തിന് വില കൊടുക്കുന്നവർക്കേ അത് മനസിലാകൂ'; ദീപക്കിന്റെ മരണത്തിൽ‌ പ്രതികരിച്ച് ബിന്നി സെബാസ്റ്റ്യൻ
'ഭൂലോക അംഗവാലൻ കോഴികൾ'വരെ ഷിംജിതയ്ക്ക് എതിരെ വാചാലർ, ജീവിതം എല്ലാവർക്കും ഒരുപോലെ വിലപ്പെട്ടതെന്ന് ഷൈലജ