
ലിറ്റിൽ ബിഗ് ഫിലിംസിന്റെ നിർമ്മാണത്തിൽ നർമ്മത്തിനു പ്രാധാന്യം നൽകി സെന്ന ഹെഡ്ജെ സംവിധാനം ചെയ്യുന്ന "പദ്മിനി" യുടെ ടീസർ പുറത്തിറങ്ങി. പ്രിത്വിരാജ്, ടോവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുക്കുന്ദൻ എന്നിവർ ചേർന്ന് പുറത്തിറക്കിയ ടീസറിന് മലയാളത്തിന്റെ അടുത്ത ഹിറ്റ് എന്ന അഭിപ്രായങ്ങളേടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.
കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രത്തിൽ നായികമാരായി അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരും അഭിലാഷ് ജോർജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസ് നിർമ്മിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് പദ്മിനിയുടെയും രചന നിർവഹിക്കുന്നത്.
തിങ്കളാഴ്ച നിശ്ചയം, കുഞ്ഞിരാമായണം ടീം ഒന്നിക്കുന്ന പ്രത്യേകത കൂടി പദ്മിനിക്കുണ്ട്. മാളവിക മേനോൻ, ആതിഫ് സലിം, സജിൻ ചെറുകയിൽ, ഗണപതി, ആനന്ദ് മന്മഥൻ, സീമ ജി നായർ, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഛായാഗ്രഹണം - ശ്രീരാജ് രവീന്ദ്രൻ, സംഗീതം - ജേയ്ക്സ് ബിജോയ്, എഡിറ്റർ - മനു ആന്റണി, പ്രൊഡക്ഷൻ കോണ്ട്രോളർ - മനോജ് പൂങ്കുന്നം, കലാസംവിധാനം - അർഷാദ് നക്കോത്, വസ്ത്രാലങ്കാരം - ഗായത്രി കിഷോർ, മേക്കപ്പ് - രഞ്ജിത് മണലിപറമ്പിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനീത് പുല്ലൂടൻ, സ്റ്റിൽസ് - ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ - യെല്ലോടൂത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർസ് - വിഷ്ണു ദേവ് & ശങ്കർ ലോഹിതാക്ഷൻ, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ; പി ആർ & മാർക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
പുതിയ സ്പൈഡര്‍മാന്‍ സിനിമ മിഡില്‍ ഈസ്റ്റില്‍ നിരോധിച്ചു; കാരണം ഇതാണ്
ഞെട്ടിക്കുന്ന ലുക്കില്‍ ഫഹദ്, ഇതുവരെ കാണാത്ത വേഷത്തില്‍ വടിവേലു; മാമന്നന്‍ ട്രെയിലര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ