രാഹുല്‍ മാധവ് നായകന്‍; 'പാളയം പിസി' ജനുവരി 5 ന്

Published : Dec 22, 2023, 10:56 PM IST
രാഹുല്‍ മാധവ് നായകന്‍; 'പാളയം പിസി' ജനുവരി 5 ന്

Synopsis

സന്തോഷ് കീഴാറ്റൂർ, ധർമ്മജൻ ബോല്‍ഗാട്ടി, ഹരീഷ് കണാരൻ, ബിനു അടിമാലി തുടങ്ങിയവരും

രാഹുൽ മാധവ്, കോട്ടയം രമേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി എം അനിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാളയം പി സി. ചിരകരോട്ട് മൂവിസിന്റെ ബാനറിൽ ഡോ. സൂരജ് ജോൺ വർക്കി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, സന്തോഷ് കീഴാറ്റൂർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോൺ വർക്കി, ആന്റണി ഏലൂർ, സ്വരൂപ് വർക്കി, നിയ ശങ്കരത്തിൽ, മാലാ പാർവതി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. കഥ, തിരക്കഥ, സംഭാഷണം സത്യചന്ദ്രൻ പൊയിൽകാവ്, വിജിലേഷ് കുറുവാലൂർ എന്നിവർ ചേർന്ന് എഴുതുന്നു. നിർമ്മാതാവ് ഡോ. സൂരജ് ജോൺ വർക്കിയാണ് തിരക്കഥയിലെ ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ.

പ്രദീപ്‌ നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. ജോതിഷ് ടി കാശി, അഖില സായൂജ്, ശ്രീനി ചെറോട്ട്, ഡോ. സൂരജ് ജോൺ വർക്കി എന്നിവരുടെ വരികൾക്ക് സാദ്ദിഖ് പന്തലൂർ സംഗീതം പകരുന്നു. ഷഹബാസ് അമൻ, സിതാര കൃഷ്ണകുമാർ, നജിം അർഷാദ്, ശ്രുതി ശിവദാസ് എന്നിവരാണ്  ഗായകർ. എഡിറ്റർ രഞ്ജിത് രതീഷ്, പ്രൊഡക്ഷൻ കൺട്രോളർ ആന്റണി ഏലൂർ, ആർട്ട് സുബൈർ സിന്ദഗി, മേക്കപ്പ് മുഹമ്മദ് അനീസ്, വസ്ത്രലങ്കാരം കുക്കു ജീവൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയപ്രകാശ് തവനൂർ, കൊറിയോഗ്രാഫി സുജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്  സുജിത് ഐനിക്കൽ, അസോസിയേറ്റ് ഡയറക്ടർ സാജൻ കല്ലായി, അക്ഷയ് ദേവ്, ആക്ഷൻ ബ്രൂസ് ലീ രാജേഷ്, ഫിനാൻസ് കൺട്രോളർ ജ്യോതിഷ് രാമനാട്ടുകര, സ്പോട്ട് എഡിറ്റർ ആൻ്റോ ജോസ്, സൗണ്ട് ഡിസൈൻ രാജേഷ്, വി എഫ് എക്സ് സിജി കട, സ്റ്റിൽസ് രതീഷ് കർമ്മ, പരസ്യകല സാൻ്റോ വർഗ്ഗീസ്. നിലമ്പൂർ, കോഴിക്കോട്, മൈസൂർ, വയനാട് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്. ഫാമിലി ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമായ പാളയം പി സി ജനുവരി 5 ന് വൈ സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : വിഷ്‍ണു ശ്യാം മാജിക്; 'നേര്' തീം സോംഗ് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ