യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ വിഷ്ണു ശ്യാം ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്

ഒരിടവേളയ്ക്ക് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രം റിലീസ് ദിനത്തില്‍ വന്‍ പോസിറ്റീവ് അഭിപ്രായം നേടി തിയറ്ററുകള്‍ നിറയ്ക്കുകയാണ്. ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ എത്തിയ നേര് ആണ് ആ ചിത്രം. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ ഒരു അഭിഭാഷകന്‍റെ വേഷത്തിലാണ് മോഹന്‍ലാല്‍. അനശ്വര രാജനാണ് ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനയിച്ചവരെല്ലാം തന്നെ കൈയടി നേടിയ ചിത്രത്തിന്‍റെ തീം സോംഗ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍.

യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ വിഷ്ണു ശ്യാം ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ അഭിഭാഷകന്‍റെ കുപ്പായമണിയുന്നത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രവുമാണിത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി ജീത്തുവിന്‍റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്. 

ദൃശ്യം 2 ന്‍റെ സെറ്റില്‍ വച്ച് ശാന്തി പല കേസുകളെക്കുറിച്ചും പറയുമായിരുന്നു. ഞാനൊരു സാഹചര്യത്തക്കുറിച്ച് പറഞ്ഞു. അതില്‍ നിന്ന് ഒരു ആശയമുണ്ടായി. ഈ സിനിമയിലെ പല കാര്യങ്ങള്‍ നമ്മള്‍ ചുറ്റുവട്ടത്ത് കണ്ടിട്ടുള്ളതാണ്. ഒരു യഥാര്‍ഥ സംഭവം എന്ന് പറയാന്‍ പറ്റില്ല. മറിച്ച് പല ചെറിയ ചെറിയ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമെന്ന് പറയാം. ശാന്തിയോട് ഇത് എഴുതാന്‍ ആവശ്യപ്പെട്ടതും ഞാനാണ്, ജീത്തു ജോസഫ് പറഞ്ഞിരുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്‍, ഡിസൈന്‍ സേതു ശിവാനന്ദന്‍.

ALSO READ : 'ഹുവാ മേം'; 'അനിമല്‍' വീഡിയോ സോംഗ് എത്തി

Neru Theme Song | Mohanlal | Jeethu Joseph | Vishnu Shyam | Anaswara Rajan | Antony Perumbavoor