തെന്നിന്ത്യന്‍ നടി ഷീല കൗര്‍ വിവാഹിതയായി

Web Desk   | Asianet News
Published : Mar 14, 2020, 03:35 PM IST
തെന്നിന്ത്യന്‍ നടി ഷീല കൗര്‍ വിവാഹിതയായി

Synopsis

'പൂവേ ഉന്നാക്കാഗെ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള ഷീലയുടെ അരങ്ങേറ്റം. തെന്നിന്ത്യന്‍ നടിയാണെങ്കിലും മലയാളത്തിലും താരത്തിന് ആരാധകര്‍ ഏറെയാണ്. 

ഹൈദരാബാദ്: പ്രശസ്ത തെന്നിന്ത്യന്‍ നടി ഷീല കൗര്‍ വിവാഹിതയായി. സന്തോഷ് റെഡ്ഡിയാണ് വരന്‍. ബുധനാഴ്ച ചെന്നൈയില്‍ വെച്ച് നടന്ന വിവാഹ ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഷീല തന്നെയാണ് വിവാഹം കഴിഞ്ഞതിന്‍റെ വാര്‍ത്ത സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. ബിസിനസുകാരനാണ് സന്തോഷ് റെഡ്ഡി. 

ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു. ഒരിക്കിലും താരതമ്യം ചെയ്യാന്‍ പറ്റാത്ത സമയം. സന്തോഷം ഹൃദയത്തിന്റെ ആഴത്തില്‍ വരെ എത്തി. ഞങ്ങള്‍ തമ്മിലുള്ള പുതിയൊരു ജീവതവുമാണ് എന്ന അടിക്കുറിപ്പോട് കൂടി ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്ക്‌വെച്ചത്.

'പൂവേ ഉന്നാക്കാഗെ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള ഷീലയുടെ അരങ്ങേറ്റം. തെന്നിന്ത്യന്‍ നടിയാണെങ്കിലും മലയാളത്തിലും താരത്തിന് ആരാധകര്‍ ഏറെയാണ്. അല്ലു അര്‍ജുന്‍ നായകനായ പരഗു എന്ന ചിത്രത്തില്‍ നായികയായി ഷീല അഭിനയിച്ചു. പിന്നീട് ഈ ചിത്രം മലയാളത്തിലേക്ക് കൃഷ്ണ എന്ന് മൊഴിമാറ്റി എത്തിയിരുന്നു. മലയാളത്തില്‍ മായാബസാര്‍, താന്തോന്നി, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

PREV
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്