എക്സ്പ്രഷൻ ക്വീനിനൊപ്പം ചിത്രങ്ങൾ പകർത്തി പേളിയും അരവിന്ദും

Published : Dec 24, 2022, 08:47 PM IST
എക്സ്പ്രഷൻ ക്വീനിനൊപ്പം ചിത്രങ്ങൾ പകർത്തി പേളിയും അരവിന്ദും

Synopsis

നിലു ബേബിയുടെ ഓമനത്തമുള്ള ചിരിയും ഭാവങ്ങളുമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് പേളി മാണി. അവതാരക, അഭിനേത്രി, വ്ളോഗര്‍ എന്നിങ്ങനെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് പേളി ഇന്ന്. കൈവെച്ച എല്ലാ മേഖലയിലും തിളങ്ങാൻ പേളിക്ക് കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പേളി കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. പേളിയെ പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഭര്‍ത്താവ് ശ്രീനീഷും മകൾ നിലയും. പേളി മാണിയും ശ്രീനിഷ് അരവിന്ദ് സോഷ്യൽ മീഡിയയിൽ സജീവമാണ്. താര കുടുംബത്തിന്റെ വിശേഷങ്ങൾ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇപ്പോഴിതാ നിലു ബേബിയുടെ ഓമനത്തമുള്ള ചിരിയും ഭാവങ്ങളുമാണ് തരംഗമാകുന്നത്. നിലയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകർക്ക് പരിചിതമാണെങ്കിലും അച്ഛനും അമ്മക്കുമൊപ്പം കൊഞ്ചിയിരിക്കുന്ന ചിത്രങ്ങൾ അധികമില്ല. അത് തന്നെയാണ് ചിത്രങ്ങളുടെ പ്രധാന ആകർഷണവും. 'ഡാടാ തലയിൽ ഉമ്മ വെച്ചു ഗയ്സ്' എന്ന നിലയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് തന്നെയാണ് ഫോട്ടോകള്‍ പങ്കുവെച്ചിട്ടുള്ളത്.

'ഞങ്ങളുടെ എക്സ്പ്രഷൻ ക്വീൻ' എന്ന ക്യാപ്‌ഷനോടെ പേളിയും ഇതേ ചിത്രങ്ങൾ വീഡിയോ രൂപത്തിലാക്കി പങ്കുവെച്ചിട്ടുണ്ട്. നിലയുടെ ഒറ്റക്കുള്ള ഭാവങ്ങളും പേളി വീഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് മികച്ച പ്രതികരണമറിയിച്ച്
എത്തുന്നത്. സിനിമ താരം ശിവദയും മറ്റ് പല പ്രമുഖരും നിലയുടെ ഭവങ്ങൾക്ക് അഭിനന്ദനം അറിയിക്കുന്നുണ്ട്.

മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയനായ ശ്രീനിഷ് ബിഗ് ബോസ് വീട്ടിൽ വെച്ചാണ് പേളിയുമായി പ്രണയത്തിലാവുന്നത്. മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത്. ബിഗ് ബോസ് ഷോ പൂർത്തിയായി അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരായി. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ ഫസ്റ്റ് റണ്ണറപ്പായിരുന്നു പേളി മാണി.

Read More: കെപിഎസി ലളിത, പ്രതാപ് പോത്തൻ, ലതാ മങ്കേഷ്‍കര്‍, കൊച്ചു പ്രേമൻ.., '2022'ന്റെ തീരാനഷ്‍ടങ്ങള്‍

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി