'പ്രിയപ്പെട്ട ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് അവർ പോയത്'; ഹൃദയഭേദകമായ കുറിപ്പുമായി പേളി

Web Desk   | Asianet News
Published : Nov 06, 2020, 07:40 PM IST
'പ്രിയപ്പെട്ട ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് അവർ പോയത്'; ഹൃദയഭേദകമായ കുറിപ്പുമായി പേളി

Synopsis

പേളി പങ്കുവെക്കുന്ന വീഡിയോയിലും ചിത്രങ്ങളിലൂടെയുമൊക്കെ അമ്മാമ്മയെയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. 

മ്മയാകാനുള്ള തയ്യാറെടുപ്പിലാണ് പേളി മാണി. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോഴിതാ തന്റെ അമ്മാമ്മയുടെ വിയോ​ഗത്തിൽ ഹൃദയഭേദകമായ കുറിപ്പുമായാണ് പേളി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അമ്മാമ്മ തങ്ങളെ വിട്ടുപോയതെന്ന് പേളി പോസ്റ്റിൽ പറയുന്നു. അമ്മാമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പേളി പോസ്റ്റ് ചെയ്തിട്ടുണ്ട്.  

പേളി പങ്കുവെക്കുന്ന വീഡിയോയിലും ചിത്രങ്ങളിലൂടെയുമൊക്കെ അമ്മാമ്മയെയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ഇനിയൊരിക്കലും അമ്മാമ്മയെ കാണാനാവില്ലല്ലോ എന്ന് ഓർക്കുമ്പോള്‍ വല്ലാതെ സങ്കടം വരുന്നുണ്ടെന്നും പേളി കുറിച്ചു.

പേളിയുടെ വാക്കുകൾ

ഞങ്ങളുടെ പ്രിയപ്പെട്ട അമ്മാമ്മ ഞങ്ങളെ വിട്ടുപോയി. ഇപ്പോൾ അവർ സുരക്ഷിതമായ ഒരു സ്ഥലത്താണ്. അമ്മാമ്മ ഏറ്റവും സുന്ദരിയും ബോൾഡും ആയിരുന്നു, ഒപ്പം ഏറ്റവും സ്നേഹവതിയും. വളരെയധികം പ്രിയപ്പെട്ട ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് അമ്മാമ്മ പോയത്. അമ്മാമ്മയുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ. ഈ ഒരു ഘട്ടം അതിജീവിക്കുക എന്നത് അത്ര എളുപ്പമല്ല. കാരണം ഇനിയുള്ള നാളുകൾ നേരിട്ട് അമ്മാമ്മയെ കാണാൻ കഴിയില്ല.

ഒരു തവണയെങ്കിലും കണ്ടുമുട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ കുഴപ്പമില്ല എല്ലായ്പ്പോഴും ഞങ്ങളെ അനുഗ്രഹിച്ച് കൊണ്ട് അമ്മാമ്മ ഒപ്പം തന്നെയുണ്ടാകും എന്ന് എനിക്കറിയാം. എന്നത്തേക്കാളും അടുത്ത് തന്നെ . നിങ്ങളെ മിസ് ചെയ്യും അമ്മാമ്മേ, ഐ ലവ് യൂ.

PREV
click me!

Recommended Stories

സൂര്യ - ജിത്തു മാധവൻ ചിത്രം സൂര്യ 47 ആരംഭിച്ചു, നായികയായി നസ്രിയ
ജനപ്രിയ നായകന്റെ വൻ വീഴ്‍ച, കേസില്‍ കുരുങ്ങിയ ദിലീപിന്റെ സിനിമാ ജീവിതം