
സോഷ്യൽ മീഡിയയിൽ സജീവമായ പലർക്കും സുപരിചിതമായ മുഖമായിരിക്കും 'ഇച്ചാപ്പി' എന്ന ശ്രീലക്ഷ്‍മിയുടേത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഇച്ചാപ്പി ചില ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഷീറ്റ് കൊണ്ട് മറച്ച ചെറിയ വീട്ടിൽ നിന്നും കണ്ടന്റുകൾ സൃഷ്ടിച്ചു തുടങ്ങിയ ഇച്ചാപ്പി, പിന്നീട് 19-ാം വയസിൽ സ്വന്തം അധ്വാനം കൊണ്ട് വീടു വെച്ച കഥയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പേളി മാണി അടക്കമുള്ളവർ ശ്രീലക്ഷ്മിയെ ഫോളോ ചെയ്തും പിന്തുണച്ചതും രംഗത്തെത്തിയിരുന്നു. പേളിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നയാൾ കൂടിയാണ് ഇച്ചാപ്പി. തന്റെ വിവാഹസാരി സെലക്ട് ചെയ്യാൻ പേളി എത്തിയ വിശേഷമാണ് ഇച്ചാപ്പി പുതിയ വ്ളോഗിൽ പങ്കുവെച്ചിരിക്കുന്നത്. പ്രതിശ്രുതവരൻ സൗരവും ഒപ്പമുണ്ടായിരുന്നു.
നടിയും അവതാരകയുമായ ആര്യ ബഡായിയുടെ കാഞ്ചീവരം ഷോപ്പിൽ നിന്നുമായിരുന്നു ഇച്ചാപ്പിയുടെ സാരി പർച്ചേസിങ്ങ്. പേളിച്ചേച്ചി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും ഒരുപാട് സന്തോഷമായെന്നും വീഡിയോയിൽ ഇച്ചാപ്പി പറയുന്നുണ്ട്.
''എല്ലാം ഇത്ര പെട്ടന്ന് സംഭവിക്കുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല എന്ന്. ഇതുപോലൊരു പങ്കാളിയെ ജീവിതത്തില്‍ കിട്ടുമെന്നോ, ഇത്രയും മനോഹരമായി ഞങ്ങളുടെ കല്യാണത്തിന്റെ ഒരുക്കങ്ങള്‍ നടക്കുമെന്നോ ഒന്നും അറിയില്ലായിരുന്നു'', ഇച്ചാപ്പി കൂട്ടിച്ചേർത്തു.
സെലക്ട് ചെയ്ത സാരി സസ്പെൻസ് ആയി ഇരിക്കട്ടെ എന്നും ഇപ്പോൾ കാണിക്കുന്നില്ല എന്നുമാണ് പേളി പറയുന്നത്. ഇച്ചാപ്പിയുടെ സോഫ്റ്റ് സ്വഭാവത്തിനു ചേർന്ന ഒരു കളറാണ് താൻ തിരഞ്ഞെടുത്തതെന്നും പേളി കൂട്ടിച്ചേർത്തു. സ്റ്റൈലിസ്റ്റ് ശബരിയാണ് ഇച്ചാപ്പിയ്ക്ക് വേണ്ടി സ്റ്റൈലിങ് ചെയ്യുന്നത്. കല്യാണ സാരി സെലക്ട് ചെയ്യാന്‍ ശബരിയും എത്തിയിരുന്നു. സിംപിൾ ലുക്ക് ആയിരിക്കും ഇച്ചാപ്പിക്കു വേണ്ടി താൻ ചെയ്യുന്നത് എന്ന് ശബരിയും വീഡിയോയിൽ പറയുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക