
തിരുവനന്തപുരം: അല്ലു അർജുൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പുഷ്പ 2വിലെ പുതിയ ഗാനം കഴിഞ്ഞദിവസമാണ് റിലീസായത്. പീലിങ്സ് എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. മലയാളികൾക്കുള്ള സമ്മാനമെന്ന നിലയിൽ ഗാനത്തിന്റെ നാല് വരികൾ മലയാളത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്.
ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കിയ ഗാനരംഗത്ത് തട്ടുപൊളിപ്പൻ ഡാൻസുമായി അല്ലുവും രശ്മിക മന്ദാനയും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ പാട്ട് ഇറങ്ങിയതിന് പിന്നാലെ ഈ വരികളുടെ സംഗീതം ഏവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. അധികം വൈകാതെ അത് ഏതെന്ന് കണ്ടെത്തി സോഷ്യല്‍ മീഡിയ.
ഈ വര്‍ഷത്തെ മലയാളത്തിലെ വന്‍ ഹിറ്റായ ആവേശത്തിലെ 'ഒഡിമഗ' എന്ന ഗാനത്തിലെ ഓ മഗ, ഓ മഗനെ എന്ന വരികളുടെ സംഗീതവുമായി ഇതിന് സാമ്യമുണ്ടെന്നാണ് പലരും പറയുന്നത്. രംഗണ്ണന്‍റെ ഈണം പുഷ്പ എടുത്തുവെന്ന് അടക്കം പലയിടത്തും കമന്‍റ് വരുന്നുണ്ട്. എന്തായാലും പീലിങ്സ് ഗാനം ഇതിനകം വൈറലായിട്ടുണ്ട്.
‘പുഷ്പ 2: ദ റൂൾ’ ഓരോ അപ്‍ഡേറ്റുകളും സിനിമാപ്രേമികള്‍ ആഘോഷപൂർവ്വമാണ് ഏറ്റെടുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയുന്നു. പുഷ്പ വൈൽഡ് ഫയറാണെന്ന മുന്നറിയുപ്പുമായാണ് ട്രെയിലർ എത്തിയിരുന്നത്. അതിനുപിന്നാലെ 'കിസ്സിക്' പാട്ടെത്തിയിരുന്നു. അതിന് ശേഷമാണിപ്പോള്‍ 'പീലിങ്സ്' സോങ് സിനിമാപ്രേമികളെ ആവേശം കൊള്ളിക്കാനായി എത്തിയത്.
ചിത്രം ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
'ചൈനീസ് മഹാരാജ' : 20 കോടി ബജറ്റിലെടുത്ത വിജയ് സേതുപതി ചിത്രം ചൈനയില്‍ കാണിക്കുന്നത് മഹാത്ഭുതം !
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ