വിജയ് സേതുപതിയുടെ മഹാരാജ ചൈനയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ആദ്യ ഘട്ടത്തിൽ 100 കോടി നേടിയ ചിത്രം രണ്ടാം ഘട്ടത്തിൽ ഗംഭീര കളക്ഷനാണ് ഉണ്ടാക്കുന്നത്. 

ചെന്നൈ: വിജയ് സേതുപതി നായകനായ മഹാരാജ ചൈന ബോക്‌സ് ഓഫീസില്‍ ഗംഭീരമായ പ്രകടനമാണ് നടത്തി വരുന്നത്. ആദ്യഘട്ട റിലീസില്‍ 100 കോടിയില്‍ ഏറെ നേടിയ ചിത്രം ചൈനയിലെ ഇപ്പോള്‍ നടക്കുന്ന രണ്ടാം ഘട്ട തിയറ്റർ റണ്ണിൽ ഗംഭീര കളക്ഷനാണ് ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ചൈനീസ് കളക്ഷൻ കൊണ്ട് മാത്രം ചിത്രം അതിന്‍റെ യഥാർത്ഥ ആഗോള കളക്ഷന്‍ മറികടക്കാൻ ശക്തമായ സാധ്യതയുണ്ട് എന്നാണ് വിവരം. 

നവംബർ 23-ന് നിഥിലൻ സാമിനാഥൻ സംവിധാനം ചെയ്‌ത ചിത്രം പ്രിവ്യൂ ഷോയായി ചൈനയില്‍ പ്രദര്‍ശം തുടങ്ങിയത്. ഈ പ്രിവ്യൂകൾ നവംബർ 28 വരെ വരെ നടന്നിരുന്നു. ഈ കാലയളവിൽ ഏതാണ്ട് 5.41 കോടി രൂപ ചിത്രം മേടി. നവംബർ 29 നാണ് ചൈനയില്‍ ചിത്രം വൈഡ് റിലീസ് ചെയ്തത്. 

പ്രിവ്യൂവില്‍ നേടിയ പ്രതികരണത്തിന് പുറമേ ചിത്രം വെള്ളിയാഴ്ച ആദ്യദിനത്തില്‍ ചൈനയില്‍ 4.57 കോടിയാണ് നേടിയത്. എന്നാല്‍ നവംബര്‍ 30ന് ശനിയാഴ്ച ചിത്രം വന്‍ കുതിച്ചുചാട്ടം തന്നെ നടത്തി. 101.53 ശതമാനം കളക്ഷന്‍ വര്‍ദ്ധനവില്‍ ചിത്രം രണ്ടാം ദിനം 9.21 കോടിയാണ് നേടിയത്. പ്രിവ്യൂ ഷോ തുകയും ചേര്‍ത്താല്‍ ചൈനീസ് മാര്‍ക്കറ്റില്‍ ഇതിനകം വിജയ് സേതുപതി ചിത്രം 19.19 കോടിയാണ് നേടിയത്. ചിത്രത്തിന്‍റെ മുടക്കുമുതല്‍ തന്നെ ഞായറാഴ്ചത്തെ കളക്ഷനോടെ മഹാരാജ മറികടക്കും എന്നാണ് വിവരം. 

മഹാരാജയിൽ അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നടരാജൻ സുബ്രഹ്മണ്യം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 71.30 കോടിയുടെ ആജീവനാന്ത കളക്ഷനാണ് ചിത്രം നേടിയത്. ആഗോളതലത്തിൽ ഇത് 109.13 കോടി ഗ്രോസ് നേടി.

ചൈനയിലും മഹാരാജയുടെ ഭരണം, നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്

ചൈനയില്‍ മഹാരാജ ഓപ്പണിംഗില്‍ നേടിയത് എത്ര?, ഞെട്ടിക്കുന്ന കണക്കുകള്‍