മലയാള സിനിമ ഇതുവരെ ചര്‍ച്ച ചെയ്യാത്ത വിഷയവുമായി 'പിപ്പലാന്ത്രി', നീസ്‍ട്രീമില്‍ പ്രദര്‍ശനത്തിന് എത്തി

Web Desk   | Asianet News
Published : Sep 18, 2021, 05:26 PM IST
മലയാള സിനിമ ഇതുവരെ ചര്‍ച്ച ചെയ്യാത്ത വിഷയവുമായി 'പിപ്പലാന്ത്രി', നീസ്‍ട്രീമില്‍ പ്രദര്‍ശനത്തിന് എത്തി

Synopsis

ഷോജി സെബാസ്റ്റ്യന്റെ പിപ്പലാന്ത്രിയെന്ന ചിത്രം നീസ്‍ട്രീമില്‍ പ്രദര്‍ശനത്തിന്.

പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതനായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്‍ത ചിത്രമാണ് 'പിപ്പലാന്ത്രി'. പിപ്പലാന്ത്രി എന്ന ചിത്രം നീസ്‍ട്രീമില്‍ പ്രദര്‍ശനത്തിനെത്തി. സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ കഥ പറയുന്ന ഈ ചിത്രത്തില്‍,തനിക്ക് പിറന്ന പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി അലയുന്ന ഒരു യുവതിയുടെ യാത്രയും അതിജീവനവുമാണ് ദൃശ്യവത്‍കരിക്കുന്നത്. മലയാള സിനിമ  ഇതുവരെ ചര്‍ച്ച ചെയ്യാത്ത വിഷയമാണ് ഈ സിനിമ പങ്കുവയ്ക്കുന്നത്. 

രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ചതാണ് ഈ സിനിമയുടെ പുതുമ. പൂര്‍ണ്ണമായും രാജസ്ഥാന്‍ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സിക്കാമോര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ ചെയ്‍തിരിക്കുന്നത് സിജോ എം എബ്രഹാം. ഗാനരചന- ചിറ്റൂര്‍ ഗോപി, ജോസ് തോന്നിയാമല, സംഗീതം- ഷാന്റി ആന്റണി.
 

PREV
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍