ധ്രുവ സര്‍ജയുടെ പൊഗരുവിലെ 14 രംഗങ്ങള്‍ വെട്ടിമാറ്റി

Web Desk   | Asianet News
Published : Feb 25, 2021, 05:25 PM IST
ധ്രുവ സര്‍ജയുടെ പൊഗരുവിലെ 14 രംഗങ്ങള്‍ വെട്ടിമാറ്റി

Synopsis

ചിരഞ്‍ജീവി സര്‍ജയുടെ സഹോദരനാണ് ധ്രുവ സര്‍ജ.

ചിരഞ്‍ജീവി സര്‍ജയുടെ സഹോദരൻ എന്ന നിലയില്‍ മലയാളികള്‍ക്ക് അറിയാവുന്ന നടനാണ് ധ്രുവ സര്‍ജ. മലയാളികളുടെ പ്രിയ നടി മേഘ്‍ന രാജിന്റെ ഭര്‍ത്താവിന്റെ സഹോദരൻ ധ്രുവ സര്‍ജ നായകനാകുന്ന പുതിയ സിനിമയായിരുന്നു പൊഗരു. സിനിമയിലെ ചില ദൃശ്യങ്ങളെ ചൊല്ലി ചില വിവാദങ്ങളുയര്‍ന്നിരുന്നു. ഇപോഴിതാ സിനിമയിലെ വിവാദ രംഗങ്ങള്‍ വെട്ടിമാറ്റാൻ തീരുമാനിച്ചിരിക്കുന്നു. വിവാദ രംഗങ്ങള്‍ വെട്ടിമാറ്റുന്നതായി സിനിമയുടെ പ്രവര്‍ത്തകര്‍ തന്നെയാണ് അറിയിച്ചത്. ധ്രുവ സര്‍ജയുടെ ചിത്രം വലിയ ഹിറ്റാണ്.

നന്ദ കിഷോര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷൻ എന്റെടെയ്‍നറായിട്ടാണ് പൊഗരു ഒരുക്കുന്നത്. ബ്രാഹ്മണ സമുദായത്തെ ആക്ഷേപിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളുമുണ്ടെന്ന ആരോപണത്തെ തുടർന്ന് പൊഗരു സിനിമയിലെ 14 രംഗങ്ങളാണ് വെട്ടിമാറ്റിയിരിക്കുന്നത്. കഥയില്‍ മാറ്റങ്ങള്‍ വരാത്ത രീതിയിലാണ് രംഗങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നത്.  സിനിമയ്ക്കെതിരേ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ കർണാടക ബ്രാഹ്മിൺ ഡെവലപ്‌മെന്റ് ബോർഡും ഫിലിം ചേംബർ ഓഫ് കൊമേഴ്‌സും നടത്തിയ ചർച്ചയിലാണ് വിവാദരംഗങ്ങൾ പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്. ധ്രുവ സര്‍ജയുടെ അഭിനയം തന്നെയാണ് സിനിമയുടെ ആകര്‍ഷണം. സിനിമ മികച്ച വിജയാമായി മാറിയിരുന്നു.

ചിത്രത്തിലെ ചില രംഗങ്ങൾ ബ്രാഹ്മണ സമുദായത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന ആരോപണവുമായി യൂട്യൂബിൽ ബെംഗളൂരു സ്വദേശി വീഡിയോയിട്ടതോടെയാണ് വിവാദമായത്.

രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ ധ്രുവ സര്‍ജയുടെ നായികയായി എത്തിയത്.

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍