‘എതർക്കും തുനിന്തവന്‍’ ഷൂട്ടിങ്ങിനുള്ള ഡമ്മി തോക്കുകൾ പിടിച്ചെടുത്ത് പൊലീസ്; ലൈസൻസിനായി ഹർജി

Web Desk   | Asianet News
Published : Jan 19, 2022, 06:03 PM ISTUpdated : Jan 19, 2022, 06:35 PM IST
‘എതർക്കും തുനിന്തവന്‍’ ഷൂട്ടിങ്ങിനുള്ള ഡമ്മി തോക്കുകൾ പിടിച്ചെടുത്ത് പൊലീസ്; ലൈസൻസിനായി ഹർജി

Synopsis

സൂര്യയുടെ കരിയറിലെ 40-ാം ചിത്രമാണ് പാണ്ടിരാജ് സംവിധാനം ചെയ്യുന്ന 'എതര്‍ക്കും തുനിന്തവന്‍'.

സൂര്യ അഭിനയിക്കുന്ന 'എതർക്കും തുനിന്തവൻ'(Etharkkum Thunindhavan) സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച ഡമ്മി തോക്കുകൾ പിടിച്ചെടുത്ത് പൊലീസ്. സംഭവത്തിനെതിരെ സൗത്ത് ഇന്ത്യൻ മൂവി ഡമ്മി ഇഫക്ട്സ് അസോസിയേഷൻ ഹർജി നൽകി. മദ്രാസ് ഹൈക്കോടതിയിലാണ് ഹർജി നൽകിയത്.

സിനിമ ചിത്രീകരണത്തിനായി ഡമ്മി ആയുധങ്ങള്‍ കൊണ്ടുപോകുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദ്ദേശവും ലൈസന്‍സും അനുവദിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2014 ല്‍ ഡമ്മി തോക്കുകള്‍ കൊണ്ടുപോകുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും നല്‍കണണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ അതില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ചിത്രത്തിന്റെ സഹസംവിധായകന്‍ തോക്കുകളുമായി കാരക്കുടിയിലേക്ക് പോകവെയാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ പൊലീസ് ചെന്നൈയിലെ ഗോഡൗണിലും പരിശോധന നടത്തി. ഇവിടെ നിന്നും 150-ഓളം ഡമ്മി ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.

സൂര്യയുടെ കരിയറിലെ 40-ാം ചിത്രമാണ് പാണ്ടിരാജ് സംവിധാനം ചെയ്യുന്ന 'എതര്‍ക്കും തുനിന്തവന്‍'.'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് സൂര്യയുടെ നായികയായി എത്തുന്നത്. ഛായാഗ്രഹണം ആര്‍ രത്നവേലു, സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സണ്‍ പിക്ചേഴ്സ് ആണ് നിര്‍മ്മാണം. 

PREV
Read more Articles on
click me!

Recommended Stories

പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍
രാവിലേയെത്തി വോട്ടുചെയ്ത് മടങ്ങി സിനിമാ താരങ്ങൾ, ചിത്രങ്ങൾ കാണാം