Halamithi Habibo : 'ബീസ്റ്റി'ലെ ഗാനം തരംഗമാകുന്നു, 'ഹലമിതി ഹബിബോ' ചലഞ്ചുമായി പൂജ ഹെഗ്‍ഡെ- വീഡിയോ

Web Desk   | Asianet News
Published : Feb 15, 2022, 06:27 PM ISTUpdated : Feb 15, 2022, 06:37 PM IST
Halamithi Habibo : 'ബീസ്റ്റി'ലെ ഗാനം തരംഗമാകുന്നു, 'ഹലമിതി ഹബിബോ' ചലഞ്ചുമായി പൂജ ഹെഗ്‍ഡെ- വീഡിയോ

Synopsis

'ഹലമിതി ഹബിബോ' ചലഞ്ചുമായി പൂജ ഹെഗ്‍ഡെ- വീഡിയോ.

വിജയ്  (Vijay) നായകനാകുന്ന ചിത്രമാണ് 'ബീസ്റ്റ്' (Beast). 'ബീസ്റ്റിലെ' ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഓണ്‍ലൈനില്‍ ഗാനം തരംഗമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനത്തിന്റെ 'ഹലമിതി ഹബീബോ' (Halamithi Habibo) എന്ന വരികള്‍ക്ക് നായിക പൂജ ഹെഗ്‍ഡെ (Pooja Hegde) വീണ്ടും ചുവടുകള്‍ വെച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

'അറബിക് കുത്ത്' പാട്ടാണ് ചിത്രത്തിലേതായി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരിക്കുന്നത്. നെല്‍സണ്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ശിവകാര്‍ത്തികേയൻ ആണ് ചിത്രത്തിലെ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.  സ്വന്തം സംഗീത സംവിധാനത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ജൊനിത ഗാന്ധിയുമായി ചേര്‍ന്ന്പാടിയിരിക്കുന്നു.വിജയ്‍യുടെയും പൂജ ഹെഗ്‍ഡെയുടെയും നൃത്തച്ചുവടുകളും ഗാനത്തിന്റെ ആകര്‍ഷണമായിരുന്നു. 'ഹലമിതി ഹബിബോ' എന്ന വരികള്‍ക്ക് വീണ്ടും ചുവടുവയ്‍ക്കുകയാണ് പൂജ ഹെഗ്‍ഡെ. 'ബീസ്റ്റ്' എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മാണം. സണ്‍ പിക്ചേഴ്‍സ് തന്നെയാണ് ബാനര്‍. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആര്‍ നിര്‍മലാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

'ബീസ്റ്റ്' തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക. ഏപ്രില്‍ 14നാണ് റിലീസ് തീരുമാനിച്ചിട്ടുള്ളത്. വിജയ്‍യ്‍ക്ക് 'ബീസ്റ്റ്' ചിത്രം ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. ശെല്‍വരാഘവൻ, ഷൈൻ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

Read More:  ആവേശച്ചുവടുകളോടെ 'അറബിക് കുത്ത്' പാട്ട്, വിജയ്‍യുടെ 'ബീസ്റ്റി'ലെ ആദ്യ ഗാനമെത്തി- വീഡിയോ

ബീസ്റ്റ് എന്ന ചിത്രത്തില്‍  100 കോടിയാണ് വിജയ്‍യുടെ പ്രതിഫലം എന്നും റിപ്പോര്‍ട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത 'മാസ്റ്റര്‍' എന്ന ചിത്രത്തിലൂടെ. മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് 'ബീസ്റ്റ്'. മാസ്റ്ററിന്റെ വിജയമാണ് വിജയ്‍യ്‍യെ പ്രതിഫലം വര്‍ദ്ധിപ്പിക്കാൻ പ്രേരിപ്പിച്ച ഘടകം. 'മാസ്റ്ററി'ല്‍ വിജയ് വാങ്ങിയത് 80 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിര്‍മ്മാതാവ് സേവ്യര്‍ ബ്രിട്ടോ ഈ തുക സ്ഥിരീകരിച്ചില്ലെങ്കിലും പ്രതിഫലം വന്‍ തുകയായിരുന്നുവെന്ന് പ്രതികരിച്ചിരുന്നു. "ചിത്രത്തില്‍ അഭിനയിക്കുന്നതിന് വിജയ് സമ്മതിച്ച ഒരു പ്രതിഫലം ഉണ്ട്. അത് ഞാന്‍ നല്‍കി. ആ തുകയില്‍ ചര്‍ച്ചയൊന്നും നടത്താന്‍ ഞാന്‍ പോയില്ല. വിജയ്‍യുമായുള്ള എന്‍റെ ബന്ധം പ്രൊഫഷണലായ ഒന്നാണ്. ആ പ്രോജക്റ്റിനെക്കുറിച്ച് ഞങ്ങള്‍ രണ്ടാള്‍ക്കും നല്ല ബോധ്യമുണ്ടായിരുന്നു", ഒരു അഭിമുഖത്തില്‍ സേവ്യര്‍ ബ്രിട്ടോ പറഞ്ഞിരുന്നു.

പൂജ ഹെഗ്‍ഡെ പ്രഭാസിന്റെ നായികയായി 'രാധേ ശ്യാമി'ല്‍

പ്രഭാസിന്റെ പുതിയ ചിത്രമായ  'രാധേ ശ്യാമിലും' (Radhe Shyam)പുജാ ഹെഗ്‍ഡെയാണ് നായിക. ഒരു പ്രണയ ചിത്രമാണ് ഇത്. 'രാധേ ശ്യാം' കൊവിഡ് പ്രതിസന്ധി കാരണം പല തവണ റിലീസ് നീട്ടിവയ്‍ക്കേണ്ടി വന്നിരുന്നു. രാധേ ശ്യാം ചിത്രം മാര്‍ച്ച് 11 ന് റീലീസ് എത്താനിരിക്കെ കഴിഞ്ഞ ദിവസം പ്രണയദിനത്തില്‍ പുതിയൊരു പ്രൊമൊ വീഡിയോ പുറത്തുവിട്ടിരുന്നു.

രാധ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലാണ് 'രാധേ ശ്യാം'. പുതിയ പ്രൊമൊ വീഡിയോയില്‍ പ്രഭാസും പൂജയും തന്നെയാണ് നിറഞ്ഞുനില്‍ക്കുന്നത്.  ഹസ്‍തരേഖ വിദഗ്‍ധനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ 'പ്രേരണ'യെയാണ്  പൂജ ഹെഗ്‍ഡെ അവതരിപ്പുന്നത്.

ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറിലാണ് നിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ സന്ദീപ്. സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ആക്ഷന്‍: നിക്ക് പവല്‍. ശബ്‍ദ രൂപകല്‍പന: റസൂല്‍ പൂക്കുട്ടി. നൃത്തം:  വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി.

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍